ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതിന് കുതിപ്പേകി പ്രതിരോധ രംഗത്ത് നൂറിലേറെ സാമഗ്രികളുടെ ഇറക്കുമതി നിരോധിച്ചു. ഇവയെല്ലാം ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ച് തുടങ്ങുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര മൂലധന സംഭരണത്തിനായി 52,000 കോടി രൂപ മാറ്റിവെച്ചതായും പ്രതിരോധ മന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതിന്റെ നിര്‍ണായക ചുവടുവയ്പാകും ഇത്. പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ ആത്മനിര്‍ഭര്‍ ഭാരതിലൂടെ വലിയ മുന്നേറ്റത്തിന് സജ്ജമാവുകയാണ്. പ്രാരംഭ നടപടിയെന്ന നിലയ്‌ക്കാണ് പ്രതിരോധമേഖലയില്‍ വേണ്ട ആയുധങ്ങളുള്‍പ്പെടെ 101 ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതെന്നും പ്രതിരോധമന്ത്രി അറിയിച്ചു.
ആര്‍ട്ടിലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍, ചരക്ക് വിമാനങ്ങള്‍, ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍ എന്നിവ അടക്കമുള്ളവയ്‌ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വിശദമായ പട്ടിക പി
ന്നീട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. 2020 മുതല്‍ 2024 വരെയാകും പ്രതിരോധ ഇറക്കുമതി നിരോധന നയം. സായുധ സേന, പൊതുസ്വകാര്യ പ്രതിരോധ വ്യവസായ മേഖലയിലെ പങ്കാളികള്‍ എന്നിവരുമായി നിരവധി ചര്‍ച്ച നടത്തിയ ശേഷമാണ് ഇറക്കുമതി നിരോധിച്ച 101 വസ്തുക്കളുടെ പട്ടിക തയാറാക്കിയത്. നിലവിലെ ശേഷിയും ഭാവിയിലെ ആവശ്യകതയും വിലയിരുത്തുന്നത് ലക്ഷ്യം വച്ചായിരുന്നു ചര്‍ച്ച. പ്രതിരോധ രംഗത്ത് ആവശ്യമായ സാമഗ്രികള്‍ ആത്മനിര്‍ഭര്‍, മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ പ്രകാരം തദ്ദേശീയമായി നിര്‍മിക്കാനാണ് പദ്ധതിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: