കൊയിലാണ്ടി: തീവണ്ടി തട്ടിയ നിലയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച കേസ് പുനരന്വേഷിക്കുന്നു. ഫറോക്കിലെ പൂനാക്കല് പരേതനായ അബ്ദുറഹിമാന്റെയും ജമീലയുടെയും മകന് ജംഷീദ് (30)നെ കഴിഞ്ഞ മാസം 29 നാണ് പൂക്കാട് വെച്ച് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ജംഷീദ് കോഴിക്കോട് ജിഎസ്ടി ബില്‍ തയ്യാറാക്കുന്ന ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു. 29 ന് പൂക്കാട്ടെ ഒരു കടയില്‍ ജോലി സംബന്ധിച്ച് പോയ യുവാവിനെ രാത്രി 8 മണിയോടെ മരിച്ച നിലയില്‍ പുക്കാട് റെയില്‍വേ ട്രാക്കില്‍ കാണുകയായിരുന്നു. കൊയിലാണ്ടി പോലീസ് അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതായി കണ്ടെത്തി കേസ് അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഇതേകുറിച്ച് ഉമ്മ ജമീല മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് പുനരന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്.ഹരിദാസനെ ചുമതലപ്പെടുത്തിയത്. സംഭവത്തില്‍ ഇരുപതോളം പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: