പറമ്പില്‍ബസാര്‍: കുരുവട്ടൂര്‍ പഞ്ചായത്തിലെ പറമ്പില്ബസാറിനെ വെള്ളിമാടുകുന്നുമായി ബന്ധിപ്പിക്കുന്ന പൂളകടവ് പാലത്തിനായുള്ള പരിസരവാസികളുടെ കാത്തിരിപ്പ് നീളുന്നു. നിലവിലുള്ള വീതി കുറഞ്ഞ പാലം ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും മാത്രം ഉപയോഗിക്കാവുന്ന തരത്തിലാണ്.
ഇതിന്റെ കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലുമാണ്. വീതികൂടിയ പാലം വന്നാല്‍ അത്യാവശ്യഘട്ടങ്ങളില്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാനാകും. വലിയവാഹനങ്ങള്‍ക്ക് വയനാട് ദേശീയപാതയിലേക്കുള്ള ദൂരം പകുതിയായി കുറയുകയും ചെയ്യും.
മൂന്നു വര്‍ഷം മുമ്പ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി എ.കെ. ശശീന്ദ്രന് പാലത്തിനായി പണം അനുവദിച്ചെന്ന് പ്രഖ്യാപിച്ചെങ്കിലും ഇനിയും പ്രാബല്യത്തില്‍ വന്നിട്ടില്ല. അപ്രോച്ച് റോഡിനു പ്രദേശത്തുകാര്‍ സ്ഥലം വിട്ടുനല്‍കിയിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിര്‍മ്മാണം നീട്ടികൊണ്ടുപോകുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: