മൂലമറ്റം: അറക്കുളം മൈലാടി പുത്തന്‍ മടം ജോസഫിന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. കഴിഞ്ഞ രണ്ട് വര്‍ഷവും ജോസഫിന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞിരുന്നു. അയല്‍വാസിയായ പരവന്‍ പറമ്പില്‍ ജോസഫിന്റെ പറമ്പിലെ മണ്ണാണ് ഇടിയുന്നത്.
ഇത് സംബന്ധിച്ച് വില്ലേജ്, പഞ്ചായത്ത്, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും പതിനായിരം രൂപ മാത്രമാണ് നഷ്ടപരിഹാരമായി അനുവദിച്ചത്. ലക്ഷക്കണക്കിന് രൂപാ മുടക്കിയാണ് ഓരോ വര്‍ഷവും മണ്ണ് നീക്കം ചെയ്തതും വീടിന്റെ കേടുപാടുകള്‍ തീര്‍ത്തതും.
70 വയസ് കഴിഞ്ഞ ജോസഫും ഭാര്യ മേരിയുമാണ് ഇവിടെ താമസിക്കുന്നത്. ജോസഫിന് അംഗവൈകല്യവും ഉണ്ട്. കാഞ്ഞാര്‍ എസ്. ഐ. കെ. സിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് അറക്കുളം പഞ്ചായത്ത് പ്രസിഡന്റ ടോമി കുന്നേല്‍ സെക്രട്ടി സി.ആര്. മധു എന്നിവരുടെ സഹായത്തോടെ ജോസഫിനെയും ഭാര്യയെയും അയല്‍വാസിയുടെ വീട്ടിലേക്ക് മാറ്റി. ഇവിടെ കൂടുതല്‍ മണ്ണ് ഇടിയാന്‍ സാധ്യതയുള്ളതായി പ്രദേശ വാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: