കല്‍പ്പറ്റ: ഭാരതീയ വിദ്യാനികേതന്‍ വയനാട് കേന്ദ്രം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യസ നയം 2020 എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല, കാലടി യിലെ പ്രൊഫ. ഡോ.എം.വി. നടേശന് വിഷയത്തെ ആധാരമാക്കി സംസാരിച്ചു.
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കാര്യമായ പരിഷക്കാരങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിവിധ വിഷയങ്ങളുടെ വിദഗ്ദ പരിശീലന കേന്ദ്രങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റമാണ് ഈ നയം കൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത്. സ്കൂള്‍ തല വിദ്യാഭ്യാസത്തില്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ടു കൊണ്ടാണ് ഈ നയം നടപ്പിലാവാന്‍ പോകുന്നതെന്നും നടേശന് വ്യക്തമാക്കി.
വിവിധ സ്കൂളുകളില്‍ നിന്നായി എണ്‍പതോളം അദ്ധ്യാപകര്‍ വെബിനാറില്‍ പങ്കെടുത്തു.ഭാരതീയ വിദ്യാനികേതന്‍ വയനാട് ജില്ലാ അദ്ധ്യക്ഷന്‍ കെ. മുരളീധരന് ആമുഖ പ്രഭാഷണം നടത്തി. സംശയ നിവാരണവും ഉണ്ടായിരുന്നു. ജില്ലാ സെക്രട്ടറി പി.കെ. ബാലന് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി പ്രദീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: