തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി ഖുറാന്റ മറവില്‍ കടത്തിയ പാഴ്സലുകളില്‍ ദുരൂഹത കൂടുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ 2020 മാര്‍ച്ച് 6ന് ആണ് 250 പാക്കേജുകള്‍ വന്നതെന്നാണ് കസ്റ്റംസ് രേഖകള്‍ വ്യക്തമാക്കുന്നത്.എന്നാല്‍ സി ആപ്ടില്‍ ബണ്ടിലുകള്‍ എത്തിയത് ജൂണ്‍ 26ന് ആണ്. അതും 32 പാക്കേജുകള്‍ മാത്രമാണ് സിആപ്ടില്‍ എത്തിയത്. എടപ്പാളിലേക്ക് കൊണ്ടുപോയതും 32 പാക്കേജുകള്‍ മാത്രമെന്നാണ് സിആപ്ട് ജീവനക്കാരും കസ്റ്റംസിന് മൊഴി നല്‍കിയിട്ടുള്ളത്. ബാക്കി പാക്കേജുകള്‍ എവിടെ പോയി. അതില്‍ എന്തായിരുന്നു എന്നതാണ് പ്രധാന ചോദ്യം. ആയുധങ്ങള്‍ ആയിരുന്നു എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സിആപ്ടിലെ ഒരുവാഹനം ബാംഗ്ലൂരിലേക്കും പോയതായി തെളിഞ്ഞിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞാണ് മടങ്ങിവന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
സിആപ്ടിന്റെ വാഹനത്തില്‍ പാക്കേജുകള്‍ മലപ്പുറം ഇടപ്പാളില്‍ എത്തിച്ചുവെന്ന് മന്ത്രി കെ ടി ജലീല്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
250 പാക്കേജുകള്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജലീല്‍ വിളിച്ചത് നിരവധി തവണ.മെയ് 27ന് യുഎഇ കോണ്‍സുലേറ്റ് ജനറലുമായി നടത്തിയ വാട്സാപ്പ് ചാറ്റിലെ നിര്‍ദ്ദേശ പ്രകാരം റംസാന് കിറ്റ് വിതരണത്തിനാണ് താന്‍ സ്വപ്നയെ വളിച്ചതെന്നാണ് ജലീല്‍ അവകാശപ്പെട്ടത്. എന്നാല്‍ അതിന് മുമ്പേമുതല്‍ ജലീല്‍ സ്വപ്നയെ വിളിച്ചിട്ടുണ്ടെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.
യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ‘ഇസ്ലാമിക് അഫേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ട്, പിഒ നമ്പര്‍ 3135 ദുബായ്’ എന്ന വിലാസത്തില്‍ നിന്നും ‘വിശുദ്ധ ഖുറാന് ഡിപ്ലോമാറ്റിക് കാര്‍ഗോ’ എന്ന ലേബലിലാണ് പാക്കേജുകള്‍ അയച്ചിട്ടുള്ളത്. 8,95,800 രൂപവില വരുന്നതാണെന്നും 4479 കിലോഗ്രാം ഭാരമുണ്ടെന്നും രേഖയിലുണ്ട്. മാര്‍ച്ച് 6ന്എത്തിയ പാക്കേജുകള്‍ സി ആപ്ടില്‍ എത്തിയത് ജൂണ്‍ 26ന് ആണ്. അതും 250ല്‍ 32 മാത്രം
യുഎഇയില്‍ നിന്ന് കോണ്‍സുലേറ്റുകള്‍ വഴി ഖുറാനുകള്‍ കയറ്റി അയക്കാറില്ലെന്ന് യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണവും രാജ്യവിരുദ്ധ ലഘുലേഖകളും എത്തിച്ചിരുന്നതായി സ്വപ്ന സുരേഷും സരിത്തും എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
യുഎഇ കോണ്‍സുലേറ്റില്‍ വരുന്ന സാധനങ്ങള്‍ ഓഫീസിന് പുറത്ത് വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങുകയും വേണം. അനുമതി നല്‍കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ അത് പരിശോധിക്കണം. ഈ നടപടികള്‍ ഒന്നും ഇവിടെ ഉണ്ടായിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: