കണ്ണൂർ: സമ്പര്‍ക്കം മൂലം പഞ്ചായത്ത് പ്രസിഡണ്ടിനടക്കം കോവിഡ് വ്യാപിച്ച പശ്ചാത്തലത്തിൽ ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ടി .വി. സുഭാഷ് ഉത്തരവിട്ടു. ഇതിനു പുറമെ, പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 24 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
ഇരിക്കൂര്‍ പഞ്ചായത്തിനു പുറമെ, സമ്പര്‍ക്കത്തിലൂടെ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ 43-ാം ഡിവിഷനും, കടമ്പൂര്‍ 13, പടിയൂര്‍ കല്ല്യാട് 3, 7, ഇരിട്ടി 19, 33, ആറളം 2, 3, പായം 10, 18, കതിരൂര്‍ 5, 12, ശ്രീകണ്ഠാപുരം 22, പയ്യന്നൂര്‍ 15, മുഴക്കുന്ന് 2, കാങ്കോല്‍ ആലപ്പടമ്പ 5, മാടായി 18 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.
അതേസമയം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പായം 3, പാനൂര്‍ 2, പെരിങ്ങോം വയക്കര 14, തില്ലങ്കേരി 12, മുഴക്കുന്ന് 2, കാങ്കോല്‍ ആലപ്പടമ്പ 11, മാടായി 18 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണുകളാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: