ബ്രിട്ടണ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാഡ് ട്രംപിനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും മറികടന്ന് ലോകത്തെ ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെ ആസ്ഥാനമായ ഡെവലപ്മെന്റ് അക്കാദമി നടത്തിയ പഠനത്തിലാണ് മോദിയെ ലോകത്തിലെ മികച്ച മൂന്നാമത്തെ നേതാവായി തെരഞ്ഞെടുത്തത്.
നേതാക്കളുടെ പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ഒന്നാംസ്ഥാനം സ്വന്തമാക്കിയത് ന്യൂസീലന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെയാണ്. പട്ടികയിലെ രണ്ടാമതുള്ളത് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലാനാണ്. പത്രസമ്മേളനങ്ങള്‍, പ്രസംഗങ്ങള്‍, പൊതുവേദികളിലെ സംസാരം എന്നിങ്ങനെ ഓരോ നേതാവിന്റേയും 100 മണിക്കൂര്‍ വിഡിയോകള്‍ 12 മാസത്തോളം വിദഗ്ധര്‍ പഠിച്ചാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.
മോദി ഇന്ത്യയിലെ ജനങ്ങളുമായി വളരെ നന്നായി ഇടപഴകുന്നതായും അദേഹം നല്കുന്ന സന്ദേശങ്ങള്‍ ഭാരതത്തിലെ ജനങ്ങള്‍ ഏറ്റെടുക്കുന്നു. പോസിറ്റീവായ ശരീര ഭാഷയും കൊണ്ടും ശബ്ദത്തിന്റെ ഏറ്റകുറച്ചിലുകള്‍ കൊണ്ടും സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് മികച്ച രീതിയില്‍ എത്തിക്കാന്‍ മോദിക്ക് കഴിയുന്നുവെന്നും പഠനത്തില്‍ പറയുന്നു. പട്ടികയിലെ നാലാം സ്ഥാനത്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും അഞ്ചാമത് സ്കോട്ട്ലന്‍ഡിലെ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്ജിയുമാണുള്ളത്. ബ്രിട്ടന് പ്രധാനമന്ത്രിയായ ബോറിസ് ജോണ്സണ് പട്ടികയിലെ പതിനൊന്നാമനാണ്. ട്രംപിന് 12-ാംസ്ഥാനമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: