ന്യൂദല്‍ഹി:സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസ്ഥിതി, ജനസംഖ്യാശാസ്ത്രം, ആവശ്യകത എന്നീ അഞ്ച് സ്തംഭങ്ങളെ അടിസ്ഥാനമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം നല്കിയ ‘ആത്മനിഭര്‍ ഭാരത്’ പദ്ധതിയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് 101 പ്രതിരോധ ഉല്പന്നങ്ങളുടെ ഇറക്കുമതി് വിലക്കിയത് പ്രതിരോധരംഗത്ത് സ്വാശ്രയത്വത്തിലേക്കുള്ള വലിയ ചുവടുവയ്പാണിത്.സ്വന്തം രൂപകല്‍പ്പനയും വികസിപ്പിക്കാനുള്ള ശേഷിയും ഉപയോഗിച്ച് ഇന്ത്യന്‍ പ്രതിരോധ വ്യവസായമേഖലയ്ക്ക് നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന നിലയിലേക്ക് ഉയരാനോ, വരും വര്‍ഷങ്ങളില്‍ സായുധ സേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ.) രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനോ സാധിക്കും.
കരസേന, വ്യോമസേന, നാവികസേന, ഡി.ആര്.ഡി.ഒ., പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ (ഡി.പി.എസ്.യു.), ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് (ഒ.എ.ഫ്.ബി.), സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ ബന്ധപ്പെട്ട കക്ഷികളുമായും നിരവധി തവണ കൂടിയാലോചാണകള് നടത്തിയും വിവിധ യുദ്ധസാമഗ്രികള്‍ ,ആയുധങ്ങള്‍, പ്രതിരോധാവശ്യത്തിനുള്ള പ്ലാറ്റ്ഫോമുകള് , പ്രതിരോധ ഉപകരണങ്ങള്‍ എന്നിവ തദ്ദേശീയമായി നിര്‍മ്മിക്കുന്നതില്‍ ഇന്ത്യന്‍ വ്യവസായമേഖല ആര്‍ജ്ജിച്ചിട്ടുള്ളതും ഭാവിയില്‍ ആര്‍ജ്ജിക്കാന്‍ സാധ്യതയുള്ളതുമായ കഴിവുകള്‍ വിലയിരുത്തിയുമാണ് നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 101 ഇനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.
2015 ഏപ്രിലിനും 2020 ഓഗസ്റ്റിനുമിടയില്‍ മൂന്നു സേനാ വിഭാഗങ്ങളും ചേര്‍ന്ന് ഏകദേശം 3.5 ലക്ഷം കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ സംഭരിക്കുന്നതിനുള്ള 260 സ്കീമുകള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്.101 ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ അടുത്ത അഞ്ച് മുതല്‍ ഏഴ് വരെയുള്ള വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഭ്യന്തര പ്രതിരോധ വ്യവസായത്തിന് ഏകദേശം നാല് ലക്ഷം കോടി രൂപയുടെ കരാറുകള്‍ ലഭിക്കും. ഇതില്‍ 1,30,000 കോടി രൂപ വീതം മൂല്യമുള്ള പ്രതിരോധ സാമഗ്രികളുടെ സംഭരണമാണ് കരസേനയും വ്യോമസേനയും പ്രതീക്ഷിക്കുന്നത്. 1,40,000 കോടി രൂപയുടെ ഉപകരണങ്ങള്‍ ഇതേ കാലയളവില്‍ നാവികസേനയും പ്രതീക്ഷിക്കുന്നു.101 ഇനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഗണ്യമായ തുകയ്ക്കുള്ള ആഭ്യന്തര സംഭരണം ആവശ്യമായി വരും.
നിരോധിച്ച 101 ഇനങ്ങളുടെ പട്ടികയില്‍ സൈന്യത്തിനാവശ്യമുള്ള ലളിതമായ ഉപകരണങ്ങള്‍ കൂടാതെ പീരങ്കിത്തോക്കുകള്‍, അസാള്‍ട്ട് റൈഫിളുകള്‍, ചെറിയ യുദ്ധക്കപ്പലുകള്‍, സോണാര്‍ സിസ്റ്റംസ് (ശബ്ദതരംഗങ്ങളുടെ സഹായത്തോടെ വെള്ളത്തിനടിയിലെ വസ്തുക്കളെക്കുറിച്ചറിയാനുള്ള ഉപകരണം), ഗതാഗതാവശ്യത്തിനുള്ള വിമാനങ്ങള്‍, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ (എല്‍.സി.എച്ച്.),റഡാറുകള്‍, എന്നിങ്ങനെയുള്ള നിരവധി യുദ്ധ സാമഗ്രികളും ഉള്‍പ്പെടുന്നു.2021 ഡിസംബറോടെ ഇറക്കുമതി നിരോധനമേര്‍പ്പെടുത്തുന്നവയില്‍ ചക്രങ്ങളുള്ള കവചിത യുദ്ധ വാഹനങ്ങളും (എ.എഫ്.വി.) ഉള്‍പ്പെടുന്നു, ഏകദേശം 5,000 കോടി രൂപയുടെ 200 ഓളം ചക്രങ്ങളുള്ള കവചിത യുദ്ധ വാഹനങ്ങള്‍ കരസേന വാങ്ങുമെന്നു പ്രതീക്ഷിക്കുന്നു.അതുപോലെ , 2021 ഡിസംബറോടെ ഇറക്കുമതി നിരോധനപട്ടികയിലുള്പ്പെടുന്ന അന്തര്‍വാഹിനികള്‍ നാവികസേനയ്ക്ക് ആവശ്യമായി വരുമെന്നും ഏകദേശം 42,000 കോടി രൂപ ചെലവില്‍ ആറോളം കരാറുകളില്‍ ഏര്‍പ്പെടുമെന്നും പ്രതീക്ഷിക്കുന്നു.വ്യോമസേനയെ സംബന്ധിച്ചിടത്തോളം ചെറു യുദ്ധവിമാനങ്ങള്‍ക്ക് (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് എല്‍.സി.എ. എം.കെ.1 എ.) 2020 ഡിസംബറില്‍ ഇറക്കുമതി വിലക്ക് നിലവില്‍ വരികയാണ്.85,000 കോടി രൂപ മുതല്‍മുടക്കില്‍ 123 ചെറുയുദ്ധവിമാനങ്ങള്‍ ആഭ്യന്തരമായി സംഭരിക്കുന്നതിനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.വളരെ സങ്കീര്‍ണ്ണമായ പ്ലാറ്റ് ഫോമുകള്‍ പോലും 101 ഇനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേല്പറഞ്ഞ മൂന്ന് ഉദാഹരണങ്ങളിലൂടെ വ്യകതമാകുന്നു.
ഇറക്കുമതി നിരോധനം 2020 മുതല്‍ 2024 വരെ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സായുധ സേനയുടെ ഭാവിയില്‍ വരാന്‍ പോകുന്ന സംഭരണ ആവശ്യങ്ങളെക്കുറിച്ച് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിനു സൂചന നല്‍കുക എന്നതാണ് പട്ടിക പ്രഖ്യാപിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം. തദ്ദേശീയവല്ക്കരണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ മികച്ച തയ്യാറെപ്പ് നടത്താന്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ഇത് അവസരമൊരുക്കും.പ്രതിരോധ ഉത്പാദക രംഗത്തുള്ള സ്ഥാപനങ്ങളള്ക്ക് വ്യാവസായിക സൗഹൃദാന്തരീക്ഷം ഒരുക്കുക ലക്ഷ്യമിട്ട് ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള പുരോഗമനാത്മകമായ നിരവധി നടപടികള്‍ പ്രതിരോധ മന്ത്രാലയം സ്വീകരിച്ചു.നെഗറ്റീവ് ഇറക്കുമതി പട്ടിക പ്രകാരം ഇറക്കുമതി നിരോധനം നിലവില്‍ വരുന്ന മുറയ്ക്ക് സമയപരിധി പാലിച്ചു കൊണ്ട് ഉപകരണങ്ങള്‍ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: