തിരുവനന്തപുരം: പത്രസമ്മേളനത്തിനിടെ പിണറായിയോട് സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ചും സ്വപ്ന സുരേഷിനെക്കുറിച്ചും ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. മുഖ്യമന്ത്രി ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനൊന്നും കൃത്യമായ മറുപടി നല്കാനാവാതെ പിണറായി തിരിച്ച് വിരട്ടുകയാണ് ഉണ്ടായത്.
മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ പാതി മറുപടി നല്കി കഴിഞ്ഞ ദിവസവും അദേഹം പത്രസമ്മേളനം അവസാനിപ്പിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ച ഏഷ്യാനെറ്റ് ന്യൂസിലെ ലേഖകരെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജ് രംഗത്തുവന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ഉയര്‍ത്തിയതിനെതിരെ മനോജ് രംഗത്തുവന്നിരിക്കുന്നത്.
പിഎം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഏഴാം ക്ലാസില്‍ പഠിക്കുേമ്പോള്‍ സന്ധ്യയ്ക്കു ശേഷം വീടിനു പുറത്തിറങ്ങാന്‍ ഒറ്റയ്ക്ക് ധൈര്യമില്ല. വളപ്പിനറ്റത്തെ ദൈവത്തറയിയില്‍ വിളക്കു കത്തിക്കാന്‍ കൂടെ ആള് വേണം. അനിയത്തിയെയും കൂട്ടിയാണ് പോയിരുന്നത്. എന്നാലും പേടിയാണ്. വിളക്കു കത്തിച്ച് ഒറ്റ ഓട്ടമാണ് രണ്ടാളും. ഇന്ന് പത്രസമ്മേളനം കണ്ടപ്പോള്‍ ആ ഓര്‍മ്മയാണ് വന്നത്. ഒറ്റയ്ക്ക് പോകാന്‍ ധൈര്യമില്ല. ഒരിടത്തു നിന്ന് രണ്ടു പേര്. പരസ്പരം കയ്യും പിടിച്ച് ചോദ്യങ്ങള്‍. ഒരു സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ എന്നതാണ് മര്യാദ.
ഒരാള്‍ തന്നെ രണ്ട് – പരമാവധി മൂന്ന് – അത്രയേ ചോദിക്കൂ. അതും മര്യാദ. ഇവിടെ നേരോടെയുമല്ല; നിര്‍ഭയവുമല്ല – നിരന്തരം മര്യാദകെട്ട്…! മര്യാദയും മാന്യതയുമില്ലാതെ പെരുമാറാനും ശമ്പളം കൊടുക്കുന്നവരുണ്ടാകുമ്പോള്‍ അതിശയം വേണ്ടതില്ല. എന്തായാലും അത്തരക്കാരോട് കൂട്ട് വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. അതിനെ മര്യാദക്കുറവായി വ്യാഖ്യാനിച്ചാലും ഒരു ചുക്കുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: