ലണ്ടന്‍: റാഫേല്‍ വരാനെ വില്ലനായി. സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയോടെ തോറ്റു. രണ്ട് പാദങ്ങളിലുമായി 4-2 ന്റെ വിജയവുമായി സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയലിനെ തോല്‍പ്പിച്ചിരുന്നു. സിനദിന്‍ സിദാന് മുഖ്യ പരിശീലകനായശേഷം ഇതാദ്യമായാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്താകുന്നത്.
ഫ്രഞ്ച് പ്രതിരോധതാരം റാഫേല്‍ വരാനെയുടെ രണ്ട് പിഴവുകളാണ് റയല്‍ മാഡ്രിഡിന് തോല്‍വി സമ്മാനിച്ചത്. രണ്ട് പിഴവുകളും മുതലാക്കി ഗോള്‍ അടിച്ച സിറ്റി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി. ക്യാപ്റ്റനും പ്രതിരോധതാരവുമായ സെര്‍ജിയോ റാമോസിനെ കൂടാതെയാണ് റയല്‍ നിര്‍ണായ മത്സരത്തിനിറങ്ങിയത്.
കളിയുടെ ഒമ്പതാം മിനിറ്റിലാണ് വരാനെയ്ക്ക് ആദ്യ പഴവ് പറ്റിയത്. ബോക്സിനുത്ത് വച്ച് വരാനെയുടെ ബൂട്ടില്‍ നിന്ന് പന്ത് തെന്നിനീങ്ങി. പന്ത് പിടിച്ചെടുത്ത സിറ്റി താരം സ്റ്റെര്‍ലിങ് അനായാസം ഗോളിലേക്ക് തിരിച്ചുവിട്ടു.
ഇരുപത്തിയെട്ടാം മിനിറ്റില്‍ കരീം ബെന്‍സേമയും റോഡ്രിഗോയും ചേര്‍ന്ന് നടത്തിയ നീക്കം ഗോളില്‍ കലാശിച്ചതോടെ റയല്‍ സിറ്റിക്കൊപ്പം (1-1) എത്തി. ബെന്‍സേമയാണ് ഗോള്‍ അടിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍സേമയുടെ 65-ാം ഗോളാണിത. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ബെന്‍സേമ നാലാം സ്ഥാനത്തെത്തി. റൗള്‍, ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് ഈ പട്ടികയില്‍ ബെന്‍സേമയ്ക്ക് മുന്നിലുള്ളവര്‍.
അറുപത്തിയെട്ടാം മിനിറ്റിലാണ് വരാനെയ്ക്ക് വീണ്ടും പിഴവ് പറ്റിയത്. സിറ്റിയുടെ മുന്നേറ്റനിക്കാരന് ഉയര്‍ത്തിവിട്ട പന്ത് വരാനെ ഹെഡ്ചെയ്ത ഗോള്‍ കീപ്പര്‍ക്ക് നല്കാന് ശ്രമിച്ചെങ്കിലും പാഴായി. ചാടിവീണ് പന്ത് കാലില്‍ കുരുക്കിയ ഗബ്രീല് ജീസസ് ഗോള്‍ വര കടത്തിവിട്ടു. ഇതോടെ തുടര്‍ച്ചയായ പത്താം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലെന്ന റയലിന്റെ സ്വപ്നം തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: