മുംബൈ : ബോളീവുഡ് നടന് സുശാന്ത് സിങ് രാജ്പൂതിനെ കൊലപ്പെടുത്തിയതാണെന്ന് അങ്കിത് ആചാര്യ. സുശാന്തിന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റാണ് അങ്കിത് ആചാര്യ. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും അവര്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പാകെയാണ് അങ്കിത് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
സുശാന്തിന്റെ വളര്‍ത്തുനായ ഫഡ്്ജിന്റെ ബെല്‍റ്റ് ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും അങ്കിത് ആരോപിച്ചു. സുശാന്തിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന പാടുകള്‍ ഫഡ്ജിന്റെ ബെല്‍റ്റിന് സമാനമാണ്. അദ്ദേഹത്തിനെ തനിക്ക് അറിയാം. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അങ്കിത പറഞ്ഞു.
തൂങ്ങിമരിക്കുന്ന ഒരാളുടെ കഴുത്തില്‍ ഉണ്ടാകുന്ന മുറിവ് വ്യത്യസ്തമാണ്. യു ഷെയ്പ്പിലാണ് കഴുത്തില്‍ അടയാളം കാണുക, എന്നാല്‍ ഒരാള്‍ കഴുത്തില്‍ കുരുക്കിട്ട് ഞെരിച്ചതാണെങ്കില്‍ അത് ഒ ഷെയ്പ്പിലും സുശാന്ത് ഭയ്യയുടെ കഴുത്തില്‍ കണ്ട അടയാളം ഒ ഷെയ്പ്പില്‍ ഉള്ളതായിരുന്നു. ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അയാളുടെ കണ്ണ് പുറത്തേക്ക് തള്ളും. നാക്ക് വെളിയില്‍ വരും. നുരയും പതയും ഉണ്ടാവും. ഇതൊന്നും സുശാന്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മൃതശരീരത്തിന്റെ ചിത്രങ്ങള്‍ തന്റെ കൈവശമുണ്ട്. ആ ചിത്രങ്ങളില്‍ നിന്നാണ് താനിതെല്ലാം കണ്ടെത്തിയത്.
അതേസമയം സുശാന്തിന്റെ കൊലപാതകികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. വധശിക്ഷയ്ക്ക് വിധേയമാക്കണം. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന് നീതി ലഭിക്കണമെന്നും അങ്കിത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: