ന്യൂദല്‍ഹി: പാര്‍ട്ടിക്ക് ഉടന്‍ സ്ഥിരം പ്രസിഡന്റിനെ നിയമിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇലക്ഷന് കമ്മിഷനില്‍ നിന്ന് സസ്പെന്‍ഷനോ അയോഗ്യതയോ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥിരം പ്രസിഡന്റ് ഇല്ലാത്തത് കോണ്‍ഗ്രസിനെ നിലനില്‍പ്പിനെ വരെ ബാധിക്കുമെന്ന് സണ്‍ഡേ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു. എന്തുകൊണ്ടാണ് സ്ഥിരം പ്രസിഡന്റിനെ നിയമിക്കാത്തത് എന്നതിന്റെ കാരണം തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ ലഭിച്ചിട്ടില്ല. തൃപ്തികരമായ ഒരു വിശദീകരണം നല്കാന് കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പാര്‍ട്ടി സസ്പെന്‍ഷനോ അയോഗ്യതയോ നേരിടേണ്ടിവരും. കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി രാജിവച്ചതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധ ഉടലെടുത്തത്. സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തിട്ട് ഈ തിങ്കളാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്.
പൊതുതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെയാണു രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. 2019 ഓഗസ്റ്റില്‍ സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഇടക്കാല പ്രസിഡന്റാക്കി. കോവിഡ് പ്രതിസന്ധി മാറിയാല്ഡ പുതിയ മേധാവിയെ തെരഞ്ഞെടുത്ത് ഇലക്ഷന് കമ്മിഷന്റെ ചട്ടങ്ങള്‍ പാലിക്കുമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നല്കുന്ന വിശദീകരണം.
പാര്‍ട്ടികളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇലക്ഷന് കമ്മിഷന് ഇടപെടാറില്ല. എന്നാല്‍, നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ നടപടിയെടുക്കാന്‍ കമ്മിഷന് അധികാരമുണ്ട്. തിരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കുകയാണ് ഇത്തരം അവസരങ്ങളില്‍ കമ്മിഷന് സ്വീകരിക്കുന്ന സാധാരണ നടപടി.
രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച 1989ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം വര്‍ഷതോറും പാര്‍ട്ടികള്‍ രിജസ്ട്രേഷന്‍ പുതക്കണം. ഇത്തരത്തില്‍ രജിസ്ട്രേഷന് പുതുക്കുമ്പോള്‍ സ്ഥിരം പ്രസിഡന്റിന്റെ അഭാവം ഒന്നിലേരെ തവണ ഉണ്ടായാല്‍ ആ പാര്‍ട്ടിയോട് ഇലക്ഷന് കമ്മിഷന് വിശദീകരണം തേടാനും മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: