മൂന്നാര്‍: ദേവികുളം ഗ്യാപ്പ റോഡിന് സമീപത്ത് വ്യാഴാഴ്ച രാത്രി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 12 ഏക്കറിലധികം സ്ഥലത്ത കൃഷി നശിച്ചതായി റവന്യൂ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.
എന്നാല്‍ നൂറ് ഏക്കറോളം ഭൂമിയിലെ ഏലം, കുരുമുളക്- കൃഷി നശിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 17ന് ഗ്യാപ് റോഡില്‍ ഉണ്ടായ മലയിടിച്ചിലില്‍ വ്യാപക നാശ നഷ്ടം സംഭവിച്ചിരുന്നു. 22 ഏക്കര്‍ കൃഷി ഭൂമിയാണ് അന്ന് പാറയും മണ്ണും വീണ് നശിച്ചത്. അന്ന് ഇടിഞ്ഞ് വീണ മണ്ണും പാറയും തങ്ങി നിന്ന റോഡിന് താഴ്ഭാഗത്താണ് ഉരുള്‍ പൊട്ടിയത്.
മലവെള്ളം ഒഴുകിയ സൊസൈറ്റിമേട് വരെയുള്ള 3 കിലോമീറ്ററോളം സ്ഥലത്തെ കൃഷി നശിച്ചു. രണ്ട് വീടുകളും തകര്‍ന്നു. ഉരുള്‍പൊട്ടി ഒഴുകിയെത്തിയ മണ്ണും പാറയും മരങ്ങളും സൊസൈറ്റിമേട് എത്തുന്നതിന് തൊട്ടു മുന്‍പ് വീണു കിടന്ന വന്‍മരത്തില്‍ തട്ടി ഗതി മാറി പോയി. ഒരു നൂറ്റാണ്ടില്‍ അധികം പഴക്കം ഉള്ള വന്‍ മരങ്ങള്‍ വരെ കടപുഴകി ഒലിച്ച് പോയിട്ടുണ്ട്.
ദേശീയ പാത നിര്‍മാണം ആരംഭിച്ചതിന് ശേഷം ചെറുതും വലുതുമായി 20ല്‍ അധികംമലയിടിച്ചില്‍ ആണ് ഗ്യാപ്പ് റോഡില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മാത്രം 14 ഇടത്ത് റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: