കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരണമടഞ്ഞ കോ പൈലറ്റ് അഖിലേഷ് കുമാര്‍ പറന്നകന്നത് ഗര്‍ഭിണിയായ ഭാര്യ മേഘയെ തനിച്ചാക്കി. യുപി മഥുര സ്വദേശിയായ അഖിലേഷിന് കരിപ്പൂര്‍ വിമാനത്താവളം അന്യമായിരുന്നില്ല. മെയ് 20ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ആദ്യ വന്ദേഭാരത് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കോ പൈലറ്റും അദ്ദേഹമായിരുന്നു. കൊറോണക്കാലത്ത് ദുബായ്യില് കുടുങ്ങിയവരെയും കൊണ്ടുള്ള ആദ്യ യാത്ര. അന്ന് ഇത്തരമൊരു ദൗത്യം ഒരു മടിയുമില്ലതെ ഏറ്റെടുത്ത അഖിലേഷ് അടക്കമുള്ള വിമാന ഉദ്യോഗസ്ഥരെ ജനങ്ങള്‍ കൈയടിച്ചാണ് വരവേറ്റത്. മൂന്നു മാസത്തിനിപ്പുറം ജനങ്ങള്‍ ആ വിയോഗമറിഞ്ഞ് വിലപിക്കുകയാണ്.
32 കാരനായ അഖിലേഷും ഫ്ളൈറ്റ് കമാന്‍ഡര്‍ ക്യാപ്ടന് ദീപക് സാഥേയും ദുരന്തത്തില്‍ മരണമടഞ്ഞു. തങ്ങളുടെ ജീവന് ബലിയര്‍പ്പിച്ചും 170 പേരുടെ ജീവനുകളാണ് അവര്‍ രക്ഷിച്ചത്. 2017 ലാണ് അഖിലേഷ് വിവാഹിതനായത്. അതേവര്‍ഷമാണ് അദ്ദേഹം എയര്‍ ഇന്ത്യയില്‍ ചേര്‍ന്നതും. ക്യാപ്ടന് മൈക്കിള്‍ സല്ധാനക്കൊപ്പമാണ് ആദ്യ വന്ദേഭാരത് ദൗത്യത്തില്‍ അഖില്‍ വിമാനം പറത്തിയത്.
അതീവ ദുഃഖത്തില്‍ അഖിലേഷിന്റെ കുടുംബം
മഥുര: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോ.പൈലറ്റ് അഖിലേഷ് കുമാറിന്റെ ഭാര്യയും കുടുംബം അതീവ ദുഃഖത്തില്‍. വിമാനം ഇടിച്ചിറങ്ങിയെന്ന വാര്‍ത്തയാണ് വെള്ളിയാഴ്ച രാത്രി അധികൃതരില്‍ നിന്നും ലഭിച്ചതെന്ന് അച്ഛന് തുളസി രാം പറഞ്ഞു. സഹോദരങ്ങള്‍ അപകടസ്ഥലത്തേക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2017ലാണ് അഖിലേഷ് സേനയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: