Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുമാരനാശാന്‍, തകഴി, പൊറ്റെക്കാട്; ഇവര്‍ കണ്ട മാപ്പിള ലഹള

1921 ലെ മലബാര്‍ മാപ്പിള ലഹളയെക്കുറിച്ച് മറച്ചുവയ്‌ക്കപ്പെടുന്ന സത്യങ്ങള്‍ നിരവധിയാണ്. പക്ഷേ മലയാള സാഹിത്യത്തിന്റെ നാള്‍വഴിയിലെ മഹത്തായ രചനകള്‍ പലതും. ഈ അപ്രിയ സത്യങ്ങളെ തുറന്നുകാട്ടുന്നതാണ് മഹാകവി കുമാരനാശാന്റെ ദുരവസ്ഥ എന്ന കാവ്യവും ജ്ഞാനപീഠ പുരസ്‌കാരങ്ങള്‍ നേടിയ തകഴി ശിവശങ്കരപ്പിള്ളയുടെ കയര്‍, എസ്. കെ. പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും

Janmabhumi Editorial Desk by Janmabhumi Editorial Desk
Aug 9, 2020, 05:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

മാപ്പിള ലഹളയുടെ കൊടുംക്രൂരതകള്‍ നൂറാമാണ്ടിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോള്‍ ഇടിമുഴക്കം സൃഷ്ടിക്കുന്നത് മഹാകവി കുമാരനാശാന്റെ ദുരവസ്ഥയാണ്. മാപ്പിള ലഹളയ്‌ക്കെതിരെ ഉയര്‍ത്തിയ സിംഹഗര്‍ജ്ജനത്തിന്റെ അലയൊലികള്‍ വീണ്ടുമുയരുമ്പോള്‍ പുതിയ കഥകള്‍ തേടുകയാണ് ലഹളയെ വെള്ളപൂശാന്‍ ഇറങ്ങി പുറപ്പെട്ടവര്‍. ഇക്കൂട്ടര്‍ക്ക് എന്നും വെല്ലുവിളിയും തടസവുമായിരുന്നു ദുരവസ്ഥ. അതുകൊണ്ടുതന്നെ ദുരവസ്ഥയിലെ മതഭ്രാന്തരായ മുസ്ലിങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ തിരുത്താനും, പുതിയൊരു കവിത എഴുതാനും ആശാന്‍ തയ്യാറായിരുന്നുവെന്ന ബാലിശമായ വാദങ്ങളാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ഇതിനായി മുസ്ലിംസംഘടനകള്‍ അവതരിപ്പിക്കുന്ന ഒരു കഥയുണ്ട്. ‘സീതി സാഹിബ് കണ്ടു…കുമാരനാശാന്‍ അറിഞ്ഞു.’ അതിനായി അവര്‍ ചമച്ച കഥയിങ്ങനെയാണ്: മഹാകവി കുമാരനാശാന്റെ പ്രസിദ്ധമായ ദുരവസ്ഥ എന്ന കവിത മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മേല്‍ജാതിക്കാരിയായ ഒരു യുവതിയും കീഴ്ജാതിക്കാരനായ യുവാവും തമ്മിലുള്ള പ്രണയത്തെ അടിസ്ഥാനമാക്കി എഴുതിയതായിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ മുസ്ലിങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള വരികളും ഉണ്ടായിരുന്നുവെന്നും മാത്രം.

ഇതിനെതിരെ മുസ്ലിം സമുദായത്തിനകത്ത് നിന്നും കാര്യമായ ശബ്ദമൊന്നും  ഉയരാതിരുന്നത് സാഹിത്യ വിഷയങ്ങളില്‍ താല്‍പ്പര്യമുള്ള ആളുകളൊന്നും അക്കാലത്ത് ഇല്ലാതിരുന്നതുകൊണ്ടാണെന്നും, എന്നാല്‍ മുസ്ലിം ലീഗ് നേതാവ് സീതി സാഹിബ് ചന്ദ്രികയില്‍ ‘ഇതെന്തൊരവസ്ഥ’ എന്ന ലേഖനത്തിലൂടെ കുമാരനാശാനെ തിരുത്താന്‍ മുന്നോട്ട് വന്നുവെന്നും പറയപ്പെടുന്നു. പക്ഷേ അതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമുണ്ടാവാത്തതിനെത്തുടര്‍ന്ന് കെ.എം.മൗലവി അടക്കമുള്ള അന്നത്തെ ഏതാനും പണ്ഡിതരെയും കൂട്ടി സീതി സാഹിബ് കുമാരനാശാന്റെ വീട്ടിലേക്ക് ചെന്ന് കവിതയിലെ പരാമര്‍ശങ്ങള്‍ ആശാന്റെ തെറ്റിദ്ധാരണ മാത്രമാണെന്ന് ബോദ്ധ്യപ്പെടുത്തിയത്രേ. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ കുമാരനാശാന്‍ മറ്റൊരു കൃതിയിലൂടെ ഇത് പരിഹരിക്കാമെന്ന് സീതി സാഹിബിനും മറ്റു നേതാക്കള്‍ക്കും ഉറപ്പ് നല്‍കി. പക്ഷേ പുതിയ കവിതയിറങ്ങും മുന്‍പേ കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരണപ്പെടുകയായിരുന്നു.” ഇതാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന കഥ.  

ഈ കഥയ്‌ക്ക് യാതൊരു അടിസ്ഥാനവുമില്ല. കുമാരനാശാന്‍ അന്നേ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. സി.വി. കുഞ്ഞുരാമനെപ്പോലുള്ളവര്‍ ദുരവസ്ഥയില്‍ മുസ്ലിം വിരുദ്ധത കണ്ടെത്തുകയും, ആലപ്പുഴ മുസ്ലിം യുവജന സംഘം ഇസ്ലാം മതത്തെയും സമുദായത്തെയും അകാരണമായും അടിസ്ഥാനരഹിതമായും ആക്ഷേപിക്കുന്ന കൃതി പിന്‍വലിക്കണമെന്ന് പ്രസ്തുത കൃതിയോടുള്ള മുസ്ലിങ്ങളുടെ വെറുപ്പിനെരേഖപ്പെടുത്തിക്കൊണ്ട് പ്രമേയം പാസ്സാക്കുകയും, അത് കുമാരനാശാന് അയച്ചുകൊടുക്കുകയും ചെയ്തു. ഉടനെതന്നെ കുമാരനാശാന്‍ കത്തിലൂടെ ഇതിന് ശക്തമായ മറുപടി നല്‍കി. ”ദുരവസ്ഥ എന്ന എന്റെ കൃതിയില്‍ നിങ്ങളുടെ മതത്തെയും സമുദായത്തെയും പൊതുവെ സ്പര്‍ശിക്കുന്നതായി സഭ്യേതരമായ യാതൊരു വാക്കും പ്രയോഗിച്ചിട്ടുള്ളതായി ഓര്‍ക്കുന്നില്ല. മലബാറില്‍ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെയും, മതഭ്രാന്തിനെ മുന്‍നിര്‍ത്തിയുള്ള അവരുടെ പൈശാചികമായ പ്രവൃത്തികളെയും അതില്‍ കാവ്യയോഗ്യമായ വിധത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ രസാനുഗുണമായും ലഹളയെ സംബന്ധിച്ചും ഞാന്‍ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയും ചെയ്തിട്ടുള്ള പദപ്രയോഗങ്ങള്‍ അവരെയും അവരുടെ പ്രവൃത്തിയെയും മാത്രം കുറിക്കുന്നതാണ്. ദൂരസ്ഥമായ മതത്തെയോ സമുദായത്തെയോ അതുകള്‍ വിവക്ഷിക്കുന്നില്ല. ശാന്തമായ മനഃസ്ഥിതിയോടുകൂടി പുസ്തകം ദയവുചെയ്ത് ഒരിക്കല്‍ക്കൂടി വായിച്ചുനോക്കിയാല്‍ വാസ്തവം നിങ്ങള്‍ക്ക് തന്നെ വെളിവാകുന്നതാണ്.” മുസ്ലിം സമുദായത്തിലെ അനവധി യോഗ്യരായ ആളുകള്‍ മാന്യസ്‌നേഹിതരാണെന്നും കുമാരനാശാന്‍ വ്യക്തമാക്കുന്നുണ്ട്.

  

കുമാരനാശാന്‍ ദൃഢനിശ്ചയത്തില്‍ തന്നെയാണ് ദുരവസ്ഥ എഴുതിയതെന്നുള്ളതിന് തെളിവായി മറ്റൊരു സംഭവവുമുണ്ട്. ഒരു സുഹൃദ്‌സദസ്സില്‍ മുസ്ലിങ്ങളെക്കുറിച്ച് എഴുതിയ പദപ്രയോഗങ്ങള്‍ മാറ്റിക്കൂടേയെന്ന് കുമാരനാശാനോട്  ഫലിതരൂപത്തില്‍ സി.വി. കുഞ്ഞുരാമന്‍ സംസാരിച്ചു. എന്നാല്‍ ആശാന്‍ കൈചുരുട്ടി മേശപ്പുറത്തടിച്ചുകൊണ്ട് ”ആലോചിക്കാതെയാണ് ഞാന്‍ എഴുതിയതെന്നാണോ കുഞ്ഞുരാമന്‍ വിചാരിക്കുന്നത്?” എന്ന് ഗൗരവത്തോടെ തിരിച്ചുചോദിച്ചു. ആ രംഗം തങ്ങള്‍ ഭംഗിയായി ആസ്വദിച്ചതിനെക്കുറിച്ച് സഹോദരന്‍ കെ. അയ്യപ്പന്‍ പറഞ്ഞിട്ടുള്ളതായി പ്രൊഫ. എം.കെ. സാനു എഴുതിയിട്ടുണ്ട്. 

ഋഷീശ്വരനായ ശ്രീനാരായണഗുരുദേവന്‍ മലയാളത്തിന് സമര്‍പ്പിച്ച മഹാകവിയായിരുന്നു കുമാരനാശാന്‍. ശ്രീനാരായണ ഗുരുവിനോട് ചേര്‍ന്നുനിന്ന്, ഗുരുവിന്റെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന്, ശ്രീനാരായണ ധര്‍മ്മപ്രചാരണത്തിന് ജീവിതം ഉഴിഞ്ഞുവച്ച ആശാന് ഗുരുവിന്റെ ഒട്ടേറെ ഉള്‍കാഴ്ചകള്‍ ലഭിച്ചിരുന്നു. ഹിമാലയത്തെ ഒറ്റ ശ്ലോകം കൊണ്ടും ഒരു മൊട്ടുസൂചിയെ നൂറ് ശ്ലോകം കൊണ്ടും വര്‍ണ്ണിക്കാന്‍ പ്രാപ്തനാണ് മഹാകവി കുമാരനാശാനെന്നാണ് വിലയിരുത്തല്‍.  

”ഒരു പീഡയെറുമ്പിനും വരു-

ത്തരുതെന്നുള്ളനുകമ്പയും സദാ

കരുണാകര! നല്‍കുകുള്ളില്‍ നിന്‍

തിരുമെയ് വിട്ടകലാതെ ചിന്തയും” എന്നരുള്‍ ചെയ്ത ഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യന്‍ രൂക്ഷമായി തന്നെയാണ് മാപ്പിള ലഹളക്കെതിരെ തൂലിക ഉയര്‍ത്തിയിരിക്കുന്നതെന്ന് കാണുമ്പോള്‍ സ്‌നേഹഗായകനായ മഹാകവിയെ എത്രകണ്ടാണ് ഹിന്ദുക്കളനുഭവിക്കേണ്ടിവന്ന ദുരവസ്ഥ വേദനിപ്പിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്.  

ക്രൂരമഹമ്മദര്‍ ചിന്തുന്ന ഹൈന്ദവ-

ച്ചോരയാല്‍ ചോന്നെഴും ഏറനാട്ടില്‍(പദ്യം-8) എന്നും

ഭള്ളാര്‍ന്ന ദുഷ്ടമഹമ്മദന്മാര്‍ കേറി-

ക്കൊള്ളയിട്ടാര്‍ത്തഹോ തീകൊളുത്തി(176)

കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും

‘അള്ള’ മതത്തില്‍ പിടിച്ചുചേര്‍ത്തും(180)

കഷ്ടം! കാണായിതസംഖ്യംപേരെല്ലാരും

ദുഷ്ടമഹമ്മദരാക്ഷസന്മാര്‍(374)

ഹിന്ദുക്കളെ വെട്ടിയരിഞ്ഞുതള്ളി കൊള്ളയടിച്ചതിന്റെ നേര്‍ക്കാഴ്ച ആശാന്‍ ദുരവസ്ഥയിലൂടെ നല്‍കുന്നുണ്ട്.  

ദുഷ്ടമുസല്‍മാന്മാര്‍ കേറിപ്പിടക്കയോ

കെട്ടിന്നകത്തുള്ളബലമാരെ(414)

അല്ലല്ലയെന്തല്ലാം ചെയ്യുന്നു കശ്മലര്‍

നല്ലാര്‍ജനങ്ങളെ-കാണ്‍ക വയ്യേ!

അമ്മമാരില്ലേ, സഹോദരിമാരില്ലേ,-

യിമ്മൂര്‍ഖര്‍ക്കീശ്വരചിന്തയില്ലേ!

തുടങ്ങിയ വാക്കുകളിലൂടെ ഹിന്ദു സ്ത്രീകള്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ തുറന്നുകാട്ടുന്നു. ഈ വരികളെ ഖണ്ഡിക്കാന്‍ കാലപത്തെ വെള്ളപൂശൂന്നവര്‍ക്ക് ആയിട്ടില്ല. അതാണ് ആശാനോടവര്‍ക്കുള്ള വിപ്രവത്തിയും.  

ദുരവസ്ഥ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് വളരെ വലുതായിരുന്നു. രണ്ട് മേഖലകളില്‍ നിന്ന് കുമാരനാശാന് എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. മുസ്ലിങ്ങള്‍ക്കൊപ്പം സവര്‍ണ്ണഹിന്ദുക്കളും അദ്ദേഹത്തിനെതിരെ വന്നു. മുസ്ലിങ്ങളുടെ ഈ എതിര്‍പ്പിന് പിന്നില്‍ ചില ഹൈന്ദവ പ്രമാണിമാരുണ്ടായിരുന്നുവെന്നതാണ് വിചിത്രം. പ്രസിദ്ധീകൃതമായാലുണ്ടാകുന്ന വരുംവരായ്കകളെക്കുറിച്ചും വ്യക്തമായ ധാരണ ആശാനുണ്ടായിരുന്നു. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും കാവ്യത്തെ എതിര്‍ത്തില്ലായെന്നതും, ഇവരുടെ മൗനാനുഗ്രഹം ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.  

മൂന്നു മാസംകൊണ്ടാണ് 1700 ശീലുകളുള്ള ഈ കൃതി ആശാന്‍ രചിക്കുന്നത്. പതിവിന് വിപരീതമായി ഈ കവിത വേഗം അച്ചടിച്ചുവരണമെന്ന് ആശാന് നിര്‍ബന്ധമുണ്ടായിരുന്നതായി ഡയറിക്കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. മെയ് 25ന് ‘ആപത്തില്‍ പാപമില്ല’ എന്ന പേരില്‍ എഴുതിത്തുടങ്ങിയ കവിത ആഗസ്റ്റ് 30ന് പൂര്‍ത്തിയാക്കിയതായും, അതിന്റെ പേര് ‘ദുരവസ്ഥ’ എന്ന് മാറ്റിയതായും ഡയറിയിലുണ്ട്. സെപ്തംബര്‍ 2ന് പകര്‍ത്തിത്തീര്‍ക്കുകയും 7ന് അച്ചടിക്കാനായി കൊടുക്കുകയും ചെയ്തു.  

ആശാന്റെ കാവ്യപ്രതിഭ സാഫല്യമടഞ്ഞത് ദുരവസ്ഥയുടെ രചനയിലൂടെയാണെന്നുള്ള വിലയിരുത്തലുകളുണ്ട്. സ്‌നേഹഗായകന്‍ എന്ന വിശേഷണമുള്ള ആശാന്‍ തന്നെയാണ് ‘ദുരവസ്ഥ’യിലൂടെ സാമൂഹിക വിപ്ലവത്തിന് ശംഖ്‌നാദം മുഴക്കിയത്. ജാതീയത ഹിന്ദുസമൂഹത്തെ തകര്‍ക്കുന്നതും, അതിന്റെ അര്‍ത്ഥശൂന്യതയും ആശാന്‍ വരച്ചുകാണിക്കുന്നു. മുസ്ലിം മതഭ്രാന്തില്‍ സാവിത്രി അന്തര്‍ജ്ജനത്തിന് അഭയമേകിയത് ചാത്തന്റെ ചാളയാണെന്നും, അവന്റെ വ്യക്തിത്വവും സവര്‍ണര്‍ക്കില്ലാത്ത സ്വഭാവവൈശിഷ്ടവും തുറന്നു കാണിക്കുന്നു.

”മലബാറിലെ മാപ്പിള ലഹള കഴിഞ്ഞ ഉടനെ ഞാന്‍ അവിടെ പോയിട്ടുണ്ട്. പത്ത് ലക്ഷം മുഹമ്മദീയരെ 40 ലക്ഷം ഹിന്ദുക്കള്‍ ഭയപ്പെട്ടിരുന്ന കാഴ്ച ഞാന്‍ അന്ന് അവിടെ എന്റെ കണ്ണുകൊണ്ടുകണ്ടു.” ദുരവസ്ഥയിലെ ആശാന്റെ നിലപാടുകളെ ടാഗോറും  ശരിവയ്‌ക്കുന്നു

”ജാതീയവും മറ്റുമായ അശാസ്ത്രീയ ചിന്തകളെ സമൂഹത്തില്‍നിന്ന് പിഴുതെറിഞ്ഞ് ഏകീകൃതമായ പൂര്‍ണ്ണ സാഹോദര്യം പുലര്‍ത്തുന്ന ഒരു സമാജത്തെ രണ്ടാമതും സംഘടിപ്പിക്കാനുള്ള ആഹ്വാനമായിരുന്നു അത്. ആ സമുദായത്തിന്റെ അടിസ്ഥാനം തികച്ചും ഹൈന്ദവമാണ്” എന്നാണ് ദുരവസ്ഥയെക്കുറിച്ച് പി. മാധവജി വിലയിരുത്തിയിട്ടുള്ളത്.

1922 ല്‍ രവീന്ദ്രനാഥ ടാഗോര്‍ ദീനബന്ധു സി.എഫ്. ആന്‍ഡ്രൂസിനൊപ്പം കേരളം സന്ദര്‍ശിക്കുകയുണ്ടായി. ശ്രീനാരായണ ഗുരുദേവനെ നവംബര്‍ 22ന് ടാഗോര്‍ സന്ദര്‍ശിച്ചപ്പോള്‍ അന്ന് ഇരുവര്‍ക്കുമിടയില്‍ ദ്വിഭാഷിയായത് കുമാരനാശാനായിരുന്നു. കേരള സന്ദര്‍ശനത്തിന് ശേഷം കല്‍ക്കത്തയില്‍ തിരിച്ചെത്തിയ രവീന്ദ്രനാഥ ടാഗോറിനെ അമൃതബസാര്‍ പത്രികയുടെ സഹപത്രാധിപരായിരുന്ന മൃണാള്‍ കാന്ത് സന്ദര്‍ശിച്ചത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു. ”മലബാറിലെ മാപ്പിള ലഹള കഴിഞ്ഞ ഉടനെ ഞാന്‍ അവിടെ പോയിട്ടുണ്ട്. പത്ത് ലക്ഷം മുഹമ്മദീയരെ 40 ലക്ഷം ഹിന്ദുക്കള്‍ ഭയപ്പെട്ടിരുന്ന കാഴ്ച ഞാന്‍ അന്ന് അവിടെ എന്റെ കണ്ണുകൊണ്ടുകണ്ടു.” എത്ര ഭീകരമായ അവസ്ഥയായിരുന്നു അതെന്ന് വിശ്വമഹാകവിയുടെ അഭിപ്രായത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.  

ദുരവസ്ഥയിലെ ആശാന്റെ നിലപാടുകളെ ടാഗോറും അംഗീകരിച്ചുവെന്നാണ് കരുതേണ്ടത്. പ്രത്യേകിച്ച് മലബാറിന്റെ അവസ്ഥയെക്കുറിച്ചുള്ള ടാഗോറിന്റെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.  

1924 ജനുവരി 16നാണ് റെഡീമര്‍ (രക്ഷകന്‍) ബോട്ട് മുങ്ങി ആശാന്‍ മരിക്കുന്നത്. കൊല്ലത്ത് നിന്ന് ആലപ്പുഴയ്‌ക്കുള്ള യാത്രയില്‍ പല്ലനയാറ്റില്‍ വെളുപ്പിന് അഞ്ചുമണിയോടുകൂടിയാണ് അപകടമുണ്ടായത്. റെഡീമര്‍ എന്ന പുതിയ ബോട്ടില്‍ 128 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്നു. 99 യാത്രക്കാരെ കയറ്റുവാനുള്ള ലൈസന്‍സായിരുന്നു ബോട്ടിനുണ്ടായിരുന്നത്. 24 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അപകടസ്ഥലത്ത് എട്ട് മുതല്‍ 10 അടി വരെ താഴ്ചയും 95 അടി വീതിയുമുണ്ടായിരുന്നു.  

നീന്തല്‍ അറിയാത്തവര്‍ വരെ ഈ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ കടലിലും കായലിലും നല്ലപോലെ നീന്തുകയും, പലപ്പോഴും അപകടങ്ങളില്‍പ്പെട്ടവരെ രക്ഷിക്കുകയും ചെയ്തിട്ടുള്ളയാളാണ് കുമാരനാശാന്‍. നീന്തല്‍ വലിയ ആവേശവുമായിരുന്നു. അങ്ങനെയുള്ള കുമാരനാശാന്‍ മുങ്ങി മരിച്ചുവെന്നത് അന്നുതന്നെ വിവാദമായിരുന്നു. അതിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ ഇന്നും പുറത്തുവന്നിട്ടില്ല. റെഡീമര്‍ ബോട്ട് പുതിയതും നല്ലതുമായിരുന്നു. ഇവരോട് മത്സരിക്കാനായി മറ്റ് ബോട്ടുടമകള്‍ പകുതി ചാര്‍ജ്ജിനാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ഇത്ര സുരക്ഷിതമായ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ദുരവസ്ഥ എഴുതി രണ്ട് വര്‍ഷത്തിനുള്ളിലാണ് അപകടമുണ്ടായി കുമാരനാശാന്‍ മരിച്ചതെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ല. മാപ്പിള ലഹളയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ദുരവസ്ഥയും ആശാന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയരുന്നുണ്ട്.

എന്‍.പി. സജീവ്

 

”നാമിപ്പോ മ്ലേച്ഛനാ, ന്ന്വച്ഛാല്‍  മ്ലേച്ഛന്‍, ന്നെ തൊപ്പിയിട്ടു.  

പിന്നെയെന്തൊക്കയോ ചെയ്യിച്ചു. ഗോമാംസം തിന്നു, അല്ല, തീറ്റിച്ചതാണേയ്.

ഗായത്രിക്ക് പകരം എന്തൊക്കെയോ  മ്ലേച്ഛതയൊക്കെ നാവ് കൊണ്ടു പറഞ്ഞു, ഇടത്തോട്ട് മുണ്ടു ചുറ്റി അങ്ങനെയൊക്കെയായി…  

ഒരു തേങ്ങലോടെ ആഗതന്‍ തുടര്‍ന്നു…  

ന്നാലും നാം നാമാണ്, കോന്ത്രോത്തു മനയിലെ ഭവാത്രന്‍..

മുറ്റത്തു നിന്ന തലവഴി മൂടിയ രൂപം പറഞ്ഞു അച്ഛാ,  

അച്ഛനിപ്പോ മഹമ്മദാണ്, അച്ഛന്‍ നിര്‍ത്തു.

ആഗതന്‍ വിക്കി വിക്കി പറഞ്ഞു

ആ… ആ അതു ശരിയാണ്

നീയ്യ് ആമിനായും.”

തകഴി ശിവശങ്കര പിള്ളയുടെ ‘കയര്‍’ എന്ന വിഖ്യാത നോവലിലെ ഒരു ഭാഗമാണിത്. മലയാളത്തിന്റെ ഇതിഹാസകാരന്മാരായ രണ്ട് എഴുത്തുകാര്‍, അവരുടെ ജ്ഞാനപീഠം പുരസ്‌ക്കാരത്തിന് അര്‍ഹമായ  നോവലുകളില്‍ 1921ലെ കുപ്രസിദ്ധമായ മാപ്പിള ലഹളയെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.  

തകഴിയുടെ കയറിലും എസ്. കെ. പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലും മാപ്പിള ലഹളയുടെ കൊടുംക്രൂരതകള്‍ വിവരിക്കുന്നുണ്ട്. ഒരു ദേശത്തിന്റെ കഥയില്‍ ഒരു അദ്ധ്യായത്തിന്റെ പേര് തന്നെ ‘ജഗള’ എന്നാണ്.  

ഹൈന്ദവവേട്ടക്കാരുടെ നേതാവായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ‘തക്ബീര്‍ മുഴക്കിയ മലയാളത്തിന്റെ ധീര ചെഗുവേര’യെന്ന് പുരോഗമന കലാസാഹിത്യ സംഘം നേതാവും, ഇടതു ചിന്തകനുമായ കെഇഎന്‍ കുഞ്ഞഹമ്മദിനെപ്പോലുള്ളവര്‍ ഇന്നു വാഴ്‌ത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷക്കാരായിരുന്ന തകഴിയും പൊറ്റെക്കാടും കലാപത്തിന്റെ കൊടുംക്രൂരതകള്‍ തങ്ങളുടെ സാഹിത്യസൃഷ്ടികളിലൂടെ തുറന്നുകാട്ടുന്നത്. തകഴി ശിവശങ്കരപിള്ള പുരോഗമനകലാസാഹിത്യ സംഘത്തിന്റെ ആദ്യകാല നേതാവ്. പൊറ്റെക്കാടാകട്ടെ ഇടതു എംപിയുമായിരുന്നു. പക്ഷേ അവര്‍ക്ക് സത്യം തുറന്നുകാട്ടാന്‍ വോട്ടുബാങ്കുകള്‍ പ്രശ്‌നമല്ലായിരുന്നു.

ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനമാണ് യഥാര്‍ത്ഥ നവോത്ഥാനമെന്ന് കൊട്ടിഘോഷിക്കുന്നവര്‍ ഇടതുസാംസ്‌ക്കാരിക പ്രവര്‍ത്തനം നയിക്കുമ്പോള്‍ മതഭ്രാന്തന്മാര്‍ മഹത്വവല്‍ക്കരിക്കപ്പെടുകയാണ്.  

കേവലം ഒരു നോവലല്ല കയര്‍. മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധമാണ് കയറിന്റെ മുഖ്യപ്രമേയം. നാലു തലമുറകളുടെ ജീവിതം ഈ നോവലില്‍ ഇഴപിരിഞ്ഞു നില്‍ക്കുന്നു. കണ്ടെഴുത്തിന് വന്ന ക്ലാസിഫര്‍  കൊച്ചുപിള്ള മുതല്‍ നക്‌സലേറ്റായ സലില്‍ വരെ രണ്ടു നൂറ്റാണ്ടിന്റെ വികാരത്തുടിപ്പുകള്‍ തിക്കിതിരക്കി നില്‍ക്കുന്നു. കൂട്ടുകുടുംബവും മരുമക്കത്തായവും മാപ്പിളലഹളയും സ്വാതന്ത്യസമരവും ലോകമഹായുദ്ധവും പ്രജാഭരണവും പുന്നപ്രവയലാറും ഇതില്‍ ഇഴപിരിയാതെ ഉള്‍ക്കൊള്ളുന്നു.

ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം അദ്ധ്വാനിച്ചാണ് തകഴി ‘കയര്‍’ പൂര്‍ത്തിയാക്കിയത്. ഇത്രയും കാലം നീണ്ടുനിന്ന നിരീക്ഷണത്തിലുടെയും പഠനത്തിലുടെയും കേരളത്തിന്റെ രണ്ടു നൂറ്റാണ്ടു കാലത്തെ സാമൂഹ്യജീവിതത്തിന്റെ  പരിച്ഛേദം അനുവാചകരിലെത്തിക്കാന്‍ തകഴിക്ക് കഴിഞ്ഞു.അതില്‍ പ്രധാനം മാപ്പിളലഹളയുടെ തുറന്നുകാട്ടലാണ്.  

”തോത്രക്കുട്ടി അന്തര്‍ജനം കണ്ടതും കേട്ടതും അനുഭവിച്ചതുമായ കഥകളാണ് പറയുന്നത്.

ശാമുമേനോന്റെ മകളുടെ പേര് ചിന്നമ്മു എന്നായിരുന്നു. ലഹളക്കാര്‍ക്ക് ചിന്നമ്മുവിനെ പിടികിട്ടി… ഓരോരുത്തരായി മാപ്പിളമാര്‍ അവിളിരുന്ന മുറിയില്‍ കയറിയിറങ്ങി. ചിന്നമ്മു മരിച്ചു. കേട്ടിരുന്ന  പെണ്ണുങ്ങള്‍ നടുങ്ങിപ്പോയി.

‘നമ്പൂതിരിയില്ലങ്ങളും ഹിന്ദു ഗൃഹങ്ങളും കൈയേറി നെല്ലും പണവും കവര്‍ച്ച ചെയ്തും, ഹിന്ദുക്കളെ ബലാല്‍ക്കാരമായി മതംമാറ്റിയും, അതിനു കൂട്ടാക്കത്തവരെ കൊലപ്പെടുത്തിയും കൂട്ടുബാങ്ക് മുഴക്കിക്കൊണ്ട് മുന്നേറുകയാണ് ‘

തോത്രക്കുട്ടി അന്തര്‍ജനം പറഞ്ഞു… ചിന്നമ്മു ഭാഗ്യവതിയാ.. അവളു മരിച്ചു. തോത്രക്കുട്ടി ആത്മാര്‍ത്ഥമായി പറഞ്ഞതാണ്. മരണത്തില്‍ അവര്‍ സുഖം കണ്ടെത്തിയിരിക്കുന്നു. മുഖം നോക്കിയാലറിയാം. മരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. ചിന്നമ്മു മരിച്ചതു പോലെ ആയിരുന്നെങ്കിലും മതി. തുടരെ തുടരെ നിരവധി പേര്‍  ബലാത്സംഗം ചെയ്ത് മരണപ്പെടുക,തോത്രക്കുട്ടി അന്തര്‍ജനത്തിന്റെ കഥ അതായിരുന്നില്ല. അതാണു ഭാഗ്യദോഷം. ആ സ്ത്രീ പറയുകയാണ്..

”ന്നേം അത്രേം  ഇല്ലേല് അധികം ആള്‍ക്കാരു വന്ന് എന്തൊക്കെയോ ചെയ്തു. ഒരു കാര്യം ദിവസം ഒരാള്, ല്ലേല് രണ്ടാള്, ന്താന്നുച്ചാല്, ഞാന്‍ ചത്തില്യ. ചിന്നമ്മു ചത്തു ഒരു അന്തിക്ക് മുന്‍പ്.”

മാപ്പിളകലാപത്തിലെ നിരവധി ദുരനുഭവങ്ങള്‍ ‘കയറില്‍’ ഒന്നിലേറെ അദ്ധ്യായങ്ങളിലായി തകഴി വിവരിച്ചിട്ടുണ്ട്. കലാപബാധിത പ്രദേശത്തുനിന്ന് തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ടു വന്ന ഒരു അച്ഛനും മകളും തങ്ങള്‍ അനുഭവിച്ച, നേരില്‍ കണ്ട ക്രൂരതകള്‍ അഭയം നല്‍കിയവരോട് വെളിപ്പെടുത്തുന്നതായാണ് നോവലില്‍ പറയുന്നത്.  

1978ലാണ് കയര്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് നിരവധി പതിപ്പുകള്‍ പുറത്തിറങ്ങി. നാലു പതിറ്റാണ്ടു മുന്‍പ് ഈ നോവല്‍ പുറത്തിറങ്ങിയപ്പോള്‍ മലയാള സാഹിത്യ ലോകവും സാംസ്‌കാരിക ലോകവും ഇടതുപക്ഷം കയ്യടക്കിയിരുന്നെങ്കിലും ചുവപ്പു-ജിഹാദി കൂട്ടുകെട്ട് ശക്തമായിരുന്നില്ല. അതിനാല്‍ മാപ്പിള ലഹളയുടെ കൊടുംക്രൂരതകള്‍ തുറന്നു കാട്ടിയ തകഴിയെ സവര്‍ണ ഫാസിസ്റ്റാക്കി അപമാനിക്കാനും, ഫത്വ പുറപ്പെടുവിച്ച് ശിക്ഷ വിധിക്കാനും ആരും ധൈര്യപ്പെട്ടില്ല. കയര്‍ ഇപ്പോഴാണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കില്‍ എന്തായിരിക്കും പുകില്‍ എന്നു പറയേണ്ടതില്ല. 

പൊറ്റെക്കാടിന്റെ  ആത്മകഥാപരമായ നോവലാണ് ഒരു ദേശത്തിന്റെ കഥ. അതിരാണിപ്പാടം എന്ന പ്രദേശത്തിന്റെ കഥയാണിത്. അതിരാണിപ്പാടത്തെ വെളിച്ചവും ഇരുട്ടുമേറ്റ് വളര്‍ന്ന ശ്രീധരന്‍ തന്റെ അനുഭവങ്ങള്‍, ഓര്‍മകള്‍ വായനക്കാരിലേക്ക് വശ്യസുന്ദരമായി പങ്കുവയ്‌ക്കുന്നു.  

”ജഗള ഊക്കു പെരുകി വരികയാണ്. ലഹളക്കാര്‍ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നും പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും. അവര്‍ ഏതു നിമിഷവും കടന്നു വരാം…. നമ്പൂതിരിയില്ലങ്ങളും, ഹിന്ദു ഗൃഹങ്ങളും കൈയേറി നെല്ലും പണവും കവര്‍ച്ച ചെയ്തും, ഹിന്ദുക്കളെ ബലാല്‍ക്കാരമായി മതംമാറ്റിയും അതിനു കൂട്ടാക്കത്തവരെ കൊലപ്പെടുത്തിയും കൂട്ടുബാങ്ക് മുഴക്കിക്കൊണ്ട് മുന്നേറുകയാണ്. ലഹളക്കാരെ പേടിച്ച് നാട്ടിന്‍പുറങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ടംകൂട്ടമായി കെട്ടുഭാണ്ഡങ്ങളുമായി പട്ടണത്തിലേക്ക് പ്രവഹിക്കുന്നു…”

പി. ശിവപ്രസാദ്

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

Kerala

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

India

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

India

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം
Kerala

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

പുതിയ വാര്‍ത്തകള്‍

ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

ഇതിലും ഭേദം മരിക്കുന്നതാണ്’; ധ്യാനിന്റെ അഹങ്കാരം തീര്‍ത്ത ശ്രീനിവാസന്റെ മറുപടി

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

ഫീനിക്സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനൽ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’; സംഗീതം എ ആർ റഹ്മാൻ

രൺവീർ സിങ് – ആദിത്യ ധർ ചിത്രം “ധുരന്ദർ” ഫസ്റ്റ് ലുക്ക് പുറത്ത്; റിലീസ് 2025 ഡിസംബർ 5 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies