ന്യൂദല്‍ഹി: രാജ്യത്തെ നെയ്ത്തുകാരുടെ സമഗ്രവികസനത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്’ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ഇതാദ്യമായി 2014 ന് ശേഷം നമ്മുടെ കഠിനാധ്വാനികളായ നെയ്ത്തുകാരുടെ യഥാര്‍ത്ഥ കഴിവുകള്‍ പരിപോഷിപ്പിക്കപ്പെടുകയും അര്‍ഹമായ പ്രാധാന്യം അവര്‍ക്കു ലഭിക്കുകയും ചെയ്യുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
‘അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനും രാജ്യത്തിന്റെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ച് ഉയര്‍ത്താനും, 2015 മുതല്‍ ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു’
”വോക്കല്‍ ഫോര്‍ ലോക്കല്‍” എന്ന പ്രധാനമന്ത്രി മോദിയുടെ മന്ത്രം തീര്‍ച്ചയായും കൈത്തറി മേഖലയുടെ മനോവീര്യം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ സ്വപ്നം സാക്ഷാത്കരിക്കാന്‍ ”വോക്കല്‍ ഫോര്‍ ലോക്കല്‍” എന്ന ആശയത്തെ പിന്തുണയ്ക്കുമെന്ന് നമുക്ക് ഓരോരുത്തര്‍ക്കും പ്രതിജ്ഞയെടുക്കാമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: