തിരുവനന്തപുരം: മഴ ശക്തമായതിനെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയെ സംബന്ധിച്ച് സംവാദകന്‍ ശ്രീജിത് പണിക്കറുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി സോഷ്യല്‍ മീഡയയില്‍ കലഹം. സൈബര്‍ സഖാക്കളാണ് ഇതു സംബന്ധിച്ച് ശ്രീജിത് ഇട്ട ഒരു പോസ്റ്റിനെ രാജമല ദുരന്തവുമായി കൂട്ടിക്കലര്‍ത്ത് സൈബര്‍ ആക്രമണം നടത്തിയത്. ഇതിനു മറുപടിയുമായി ശ്രീജിത് വീണ്ടും രംഗത്തെത്തി.
‘വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു. പക്ഷെ എനിക്ക് സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്. നെതര്‍ലാന്‍ഡ്‌സില്‍ നിന്നും പഠിച്ച ടെക്നോളജി, റൂം ഫോര്‍ റിവര്‍ എന്നീ മാര്‍ഗങ്ങള്‍ വഴിയാവും ഇത്തവണ നാം അതിജീവിക്കുക. നോക്കിക്കോ. സര്‍ക്കാര്‍ ഇസ്തം. ഈ പോസ്റ്റിനു താഴെ രാജമല ദുരന്തം കണ്ടു സന്തോഷിക്കുകയാണെന്ന് വളച്ചൊടിച്ച് സൈബര്‍ സഖാക്കളുള്‍പ്പെടെ കമന്റുമായി എത്തി.
ഇതോടെയാണു വിഷയത്തില്‍ വിശദീകരണവും മറുപടിയുമായി ശ്രീജിത്ത് രംഗത്തെത്തിയത്. പ്രളയത്തിന്റെ ഇരകളെ ഒരു വാക്കു കൊണ്ടു പോലും പരാമര്‍ശിച്ചിട്ടില്ലാത്ത ഒരു പോസ്റ്റിനെ എടുത്ത് പണിക്കരെ നരാധമന്‍ ആക്കുന്നതിന്റെ പിന്നിലെ രാഷ്‌ട്രീയം മനസ്സിലാക്കാന്‍ ഉന്നത വിദ്യാഭ്യാസം ഒന്നും ആവശ്യമില്ല. ഇത് നിങ്ങളുടെ മുന്നൊരുക്കമാണ്. ആടിനെ പട്ടിയാക്കുന്ന, പശുവിനെ തെങ്ങില്‍ കെട്ടി തേങ്ങയിടാന്‍ വരുന്നവനെ കുറിച്ച് വര്‍ണ്ണിക്കുന്ന അതേ രാഷ്‌ട്രീയ മുന്നൊരുക്കമാണെന്ന് ശ്രീജിത്.
ഈ അവസരത്തില്‍ രാഷ്‌ട്രീയം പറയരുതേ എന്നൊക്കെയാണ് ഈ അടിമകളുടെയും മോഷ്ടാക്കളുടെയും മോങ്ങലിന്റെ അര്‍ത്ഥം. എന്റെ ചോദ്യങ്ങള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നെങ്കില്‍ തല്‍ക്കാലം ഒരു വശത്തേക്ക് മാറിയിരുന്ന് മോങ്ങുക. അല്ലെങ്കില്‍ പാര്‍ട്ടി ആപ്പീസില്‍ പോയി പരാതി കൊടുക്കാനും ശ്രീജിത് മറുപടി നല്‍കി.
പോസ്റ്റിന്റെ പൂര്‍ണരൂപം-
വെള്ളപ്പൊക്കത്തിൽ മനുഷ്യർ മരിക്കുമ്പോൾ ചിരിക്കുന്ന സൈക്കോ പണിക്കർ! എങ്ങനീണ്ട്, എങ്ങനീണ്ട്?
അസഹിഷ്ണുത മുഖമുദ്രയാക്കിയ ചില വൈദ്യന്മാരും കെജെ അങ്ങുന്നുമാരും വൈകാരിക പരിസര മോഷ്ടാക്കളും തുടങ്ങി സകലമാന തേളും മണ്ണിരയും പഴുതാരയും മാളത്തിൽ നിന്നും തലപൊക്കി എത്തിയിരിക്കുകയാണ്. പണിക്കരുടെ തല, പണിക്കരുടെ ഫുൾ ഫിഗർ എന്നിവയെല്ലാം ചേർത്ത് പണിക്കരുടെ ഒരു പോസ്റ്റ് എടുത്ത് ആളെ നരാധമൻ ആക്കാനുള്ള ശ്രമമാണ്.
ആട്ടെ, സംഭവത്തിന് ആധാരമായ പോസ്റ്റിൽ പണിക്കർ പറഞ്ഞിരിക്കുന്നത് എന്താണ്?
“വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. പക്ഷെ എനിക്ക് സർക്കാരിൽ പ്രതീക്ഷയുണ്ട്. നെതർലാൻഡ്സിൽ നിന്നും പഠിച്ച ടെക്നോളജി, റൂം ഫോർ റിവർ എന്നീ മാർഗങ്ങൾ വഴിയാവും ഇത്തവണ നാം അതിജീവിക്കുക. നോക്കിക്കോ. സർക്കാർ ഇസ്തം. ❤️“
ഇക്കൂട്ടർക്ക് കുരുപൊട്ടൽ ഉണ്ടാകാൻ എന്താണ് ഇതിൽ ഉള്ളത്? സർക്കാരിൽ പ്രതീക്ഷയുണ്ട് എന്നു പറയുമ്പോൾ അതെങ്ങനെയാണ് മനുഷ്യർ മരിക്കുമ്പോൾ ഉള്ള സന്തോഷമാകുന്നത്? പോട്ടെ, ഇതിൽ എവിടെയാണ് മനുഷ്യരെയും അവരുടെ മരണത്തെയും കുറിച്ച് പറഞ്ഞിരിക്കുന്നത്?
പ്രളയത്തിന്റെ ഇരകളെ ഒരു വാക്കു കൊണ്ടു പോലും പരാമർശിച്ചിട്ടില്ലാത്ത ഒരു പോസ്റ്റിനെ എടുത്ത് പണിക്കരെ നരാധമൻ ആക്കുന്നതിന്റെ പിന്നിലെ രാഷ്‌ട്രീയം മനസ്സിലാക്കാൻ ഉന്നത വിദ്യാഭ്യാസം ഒന്നും ആവശ്യമില്ല. ഇത് നിങ്ങളുടെ മുന്നൊരുക്കമാണ്. ആടിനെ പട്ടിയാക്കുന്ന, പശുവിനെ തെങ്ങിൽ കെട്ടി തേങ്ങയിടാൻ വരുന്നവനെ കുറിച്ച് വർണ്ണിക്കുന്ന അതേ രാഷ്‌ട്രീയ മുന്നൊരുക്കം.
നെതർലാൻഡ്സിലെ ടെക്നോളജി ഉപയോഗിച്ച് നാം വെള്ളപ്പൊക്കത്തെ അതിജീവിക്കുമെന്ന് പറയുന്നതിനെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘോഷമായി കാണുന്നെങ്കിൽ നിങ്ങൾ കരുതുന്നത് സർക്കാരിന് ഞാൻ പറഞ്ഞ കാര്യം ചെയ്യാനുള്ള കഴിവില്ല എന്നല്ലേ? വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള സാങ്കേതിക വിദ്യ മുഖ്യമന്ത്രി നേരിട്ട് മനസ്സിലാക്കിയെന്ന് റിപ്പോർട്ട് ചെയ്ത കൈരളി ചാനലിനെയും നിങ്ങൾ അധിക്ഷേപിക്കുകയാണോ?
ഇനി അഥവാ ഞാൻ പറഞ്ഞതിനെ നിങ്ങൾ നരാധമപ്രവൃത്തിയായി കാണുന്നെങ്കിൽ എന്റെ ഈ 6 ചോദ്യങ്ങൾക്കുള്ള മറുപടി തരൂ:
(1) വെള്ളപ്പൊക്കത്തിലെ നെതർലാൻഡ്സ് മോഡലിനെ കുറിച്ചുള്ള പോസ്റ്റ് എങ്ങനെയാണ് നിങ്ങൾ ഉരുൾപൊട്ടലിൽ മരണപ്പെട്ട മനുഷ്യരുമായി ചേർത്തു കെട്ടിയത് എന്നു വിശദീകരിച്ചു തരൂ.
(2) നിങ്ങളും ഞാനും നികുതി കൊടുക്കുന്ന പണം ഉപയോഗിച്ച് സർക്കാർ പ്രതിനിധികൾ നെതർലാൻഡ്സ് സന്ദർശിച്ച് പ്രളയത്തെ നേരിടാനുള്ള മാർഗ്ഗങ്ങൾ പഠിച്ചെന്ന് നാം അറിഞ്ഞല്ലോ. അതിനു ശേഷം നെതർലാൻഡ്സിലെ പ്രതിനിധികൾ കേരളം സന്ദർശിക്കുകയും ചെയ്തു. രണ്ടും കഴിഞ്ഞിട്ട് കൊല്ലം ഒന്നു കഴിഞ്ഞു. അതിനുശേഷം കേരളത്തിൽ 2018-ലെ പ്രളയം ബാധിച്ച ഏതൊക്കെ സ്ഥലത്ത് നെതർലാൻഡ്സ് മോഡൽ നടപ്പാക്കിയെന്നും അതുകൊണ്ട് എന്തു ഗുണമുണ്ടായെന്നും വിശദീകരിച്ചു തരൂ.
(3) പ്രളയാനന്തരം ആവിഷ്കരിച്ച റീബിൽഡ് കേരള എന്ന പദ്ധതിയിലേക്ക് അതുവരെ പരിഗണിക്കാതിരുന്ന രണ്ട് കമ്പനികളെ ടെൻഡറിനു ശേഷം തിരുകിക്കയറ്റാൻ ചീഫ് സെക്രട്ടറി തന്നെ മുൻകൈ എടുത്തതിനെക്കുറിച്ച് വിശദീകരിച്ചു തരൂ.
(4) മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സന്ദർശനം, ചർച്ചകൾ എന്നിവയെ സഹായിച്ചവർ എന്ന പേരിൽ രണ്ടു കമ്പനികളെ എങ്ങനെയാണ് ഒരു സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തുകയെന്ന് വിശദീകരിച്ചു തരൂ.
(5) മേല്പറഞ്ഞ കമ്പനികളെ സർക്കാർ പദ്ധതിയിൽ പരിഗണിച്ചില്ലെങ്കിൽ അത് കേരളവും നെതർലാൻഡ്സുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ചീഫ് സെക്രട്ടറി ഫയലിൽ എഴുതിയതിനെക്കുറിച്ച് വിശദീകരിച്ചു തരൂ.
(6) പ്രളയഫണ്ടിൽ നിന്ന് നിങ്ങൾ മോഷ്ടിച്ച പണത്തെ കുറിച്ചെങ്കിലും വിശദീകരിച്ചു തരൂ.
ഈ ചോദ്യങ്ങൾ ഒക്കെയും ചോദിക്കുന്നത് കഴിഞ്ഞ ഒരു ചർച്ചയിൽ പറഞ്ഞതുപോലെ ഒരു പൗരൻ എന്നും ഒരു വോട്ടർ എന്നുമുള്ള അവകാശത്തിന്റെ ബലത്തിലാണ്. എന്തൊക്കെ കള്ളം പറഞ്ഞാലും പറയാത്തത് ആരോപിച്ചാലും നിങ്ങൾക്ക് എന്റെ ചോദ്യങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല. നിങ്ങൾക്ക് ഉള്ളതിനേക്കാൾ പിന്തുണ സമൂഹമാധ്യമത്തിൽ എനിക്ക് ലഭിക്കുന്നുണ്ടെങ്കിൽ അത് ഞാൻ പ്രതിനിധാനം ചെയ്യുന്ന 10% സാധാരണക്കാരുടെ ശബ്ദമായി അവർ എന്നെ കാണുന്നതു കൊണ്ടാണ്.
അയ്യോ ഈ അവസരത്തിൽ രാഷ്‌ട്രീയം പറയരുതേ എന്നൊക്കെയാണ് ഈ അടിമകളുടെയും മോഷ്ടാക്കളുടെയും മോങ്ങലിന്റെ അർത്ഥം. എന്റെ ചോദ്യങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കുന്നെങ്കിൽ തൽക്കാലം ഒരു വശത്തേക്ക് മാറിയിരുന്ന് മോങ്ങുക. അല്ലെങ്കിൽ പാർട്ടി ആപ്പീസിൽ പോയി പരാതി കൊടുക്കുക. അതുമല്ലെങ്കിൽ നിങ്ങളുടെ മഴവിൽക്കാവടി നേതാക്കൾ ചെയ്യുന്നതുപോലെ എന്റെ രാഷ്‌ട്രീയം തപ്പി നടക്കുക. തൽക്കാലം അതേ വഴിയുള്ളൂ. ചോദ്യങ്ങൾ തുടരും; നീയൊക്കെ തലകുത്തി നിന്നാലും. അയല്പക്കത്തെ സ്റ്റേഡിയത്തിൽ അന്താരാഷ്‌ട്ര ഏകദിനം വന്നപ്പോൾ കാണാൻ പോകാത്തവനോട് മൊഹാലിയിൽ രഞ്ജി ട്രോഫി കളി കാണാൻ പോകുന്നുണ്ടോ എന്ന് ചോദിക്കാൻ വരരുത്.
ഓർക്കുക, നിങ്ങളുടെ മറുപടിയിൽ നിങ്ങൾ എന്നോടു പറയേണ്ടത് ഞാൻ ചോദിച്ച 6 ചോദ്യങ്ങൾക്കുള്ള നിയമപരമായ, യുക്തിപരമായ, ധാർമ്മികമായ വിശദീകരണമാണ്. അതില്ലാത്ത ഏതു പോസ്റ്റും ഏതു മറുപടിയും തുറന്നുകാട്ടുന്നത് നിങ്ങളുടെ പൊള്ളയായ ഉള്ളിനെയാണ്.
വാൽ: ശെടാ, ചില്ലറ കുരുവൊന്നും അല്ലല്ലോ ഞാൻ പൊട്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: