ഇടവെട്ടി: കനത്തമഴയില്‍ ഇടവെട്ടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വലിയ തോട് കരകവിഞ്ഞ് വെള്ളം കയറി ഗതാഗതം മുടങ്ങി. കൊറോണയ്ക്ക് പിന്നാലെ മഴ കൂടി വില്ലനായി എത്തിയതോടെ ജനങ്ങള്‍ ദുരിതത്തില്‍.
ഇടവെട്ടി- തൊണ്ടിക്കുഴ റോഡില്‍ തൊണ്ടിക്കുഴ അക്വഡേറ്റിന് താഴെയുള്ള പാലത്തിലും മരവെട്ടിച്ചുവടിന് സമീപത്തെ പാലത്തിലും വെള്ളം കയറി ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വെള്ളം കയറാന്‍ ആരംഭിച്ചത്. രണ്ടുപാലത്ത് ഇടവെട്ടി വലിയ തോടും മുതലക്കോടം ഭാഗത്ത് നിന്ന് വരുന്ന തോടും ചേരുന്നതിന് സമീപത്തും വെള്ളം കയറി. ആളുകളുടെ നെഞ്ചൊപ്പം വെള്ളമെത്തിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി.
രണ്ട് പാലത്ത് നിന്ന് ഉണ്ടപ്ലാവിന് പോകുന്ന വഴിയിലുള്ള സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മേഖലയിലെ പ്രധാന വഴികളെല്ലാം അടച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഒന്ന്, മൂന്ന് വാര്‍ഡുകളിലെ ആളുകള്‍ക്ക് പ്രധാന ആശ്രയമായിരുന്ന റോഡുകളാണ് അടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: