തൊടുപുഴ: നഗരത്തിലെ ആദംസ്റ്റാര്‍ ഷോപ്പിങ് കോംപ്ലക്സില്‍ കമ്പ്യൂട്ടര്‍ സര്‍വീസ് സ്ഥാപനം നടത്തുന്ന മര്‍ച്ചന്റ്സ് അസോസിയേഷന് യൂത്ത് വിങ്ങ് ഭാരവാഹിക്കും കൊറോണ സ്ഥിരീകരിച്ചു. മുതലിയാര്‍മഠം സ്വദേശിയായ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനാകാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇന്നലെ തൊടുപുഴയില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ മൂന്നു പേരുടെയും രോഗ ഉറവിടം അവ്യക്തമാണ്.
ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും കുടുംബാംഗങ്ങളുമടക്കം 35 പേരുണ്ട്. മര്‍ച്ചന്റ്സ് അസോസിയേഷന് തൊടുപുഴ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, യൂത്ത് വിങ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരും സമ്പര്‍ക്കപട്ടികയിലുണ്ട്. നാലിന് ആദംസ്റ്റാര്‍ കോംപ്ലക്സില്‍ മര്‍ച്ചന്റ്സ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ ഇവര്‍ പങ്കെടുത്തിരുന്നു.
ഇതുകൂടാതെ രോഗ ബാധിതന്റെ സ്ഥാപനത്തിലുള്ളവരോടും സഹോദരന് നടത്തുന്ന ഡയറ്റിന് സമീപത്തെ ഹോട്ടലിലുള്ളവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. രണ്ട് സ്ഥാപനങ്ങളും അടപ്പിച്ചു. ഇതിന് പുറമെ രോഗ ബാധിതന് താമസിക്കുന്ന മേഖലയില്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: