പത്തനംതിട്ട: ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു.കിഴക്കന്‍ മലയോരവനമേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തിപ്പെട്ടതോടെയാണ് ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തിപ്രാപിച്ചതും ജലനിരപ്പ് ഉയര്‍ന്നതും.
രണ്ടുദിവസത്തിനുള്ളില്‍ കക്കി – ആനത്തോട് സംഭരണിയില്‍ ഏഴു ശതമാനവും പമ്പ സംഭരണിയില്‍ പത്തുശതമാനവുമാണ് ജലനിരപ്പുയര്‍ന്നത്. കക്കി – ആനത്തോട് സംഭരണിയുടെ വൃഷ്ടിപ്രദേശത്ത് ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 93 മില്ലിമീറ്ററും പമ്പയില്‍ 68 മില്ലിമീറ്ററും മഴ ലഭിച്ചു.
കക്കി – ആനത്തോട് സംഭരണിയില്‍ ഇന്നലെ 41.02 ശതമാനമാണ് ജലനിരപ്പ്. 981.46 മീറ്ററാണ് ഈഡാമിന്റെ മൊത്തം സംഭരണശേഷി.വ്യാഴാഴ്ച്ചരാവിലെ 8വരെയുള്ള കണക്കനുസരിച്ച് 959.54മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ നാലാംതീയ്യതി കക്കി – ആനത്തോട് ജലസംഭരണിയില്‍ 34.33 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്.അഞ്ചാംതീയ്യതി ജലനിരപ്പ് 37.88 ശതമാനമായി ഉയര്‍ന്നു. പമ്പാഡാമില്‍ ഇന്നലെ രാവിലെ 8ന് 48.83 ശതമാനം വെള്ളമുണ്ട്. നാലിന് ഇത് 38.37 ശതമാനമായിരുന്നു.
പമ്പയുടേമൊത്തം സംഭരണശേഷി 986.33 മീറ്ററാണ്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം പമ്പയില്‍ 974.30 മീറ്റര്‍ വെള്ളമുണ്ട്. രണ്ടു സംഭരണികളും പരസ്പരം ബന്ധിതമായിരിക്കുന്നതിനാല് മൊത്തം സംഭരണശേഷിയുടെ 40 ശതമാനം ജലനിരപ്പ് എന്നതാണ് കെഎസ്ഇബിയുടെ കണക്കുകളില്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയം 25 ശതമാനത്തില്‍ താഴെയായിരുന്നു ജലനിരപ്പ്.
2018ല്‍ ഈസമയത്ത് 78 ശതമാനം വെള്ളമാണ് സംഭരണികളില്‍ ഉണ്ടായിരുന്നത്.മഴയുടെ ആധിക്യത്തെതുടര്ന്ന് 2018 ഓഗസ്റ്റ് ഒമ്പതിന് സംഭരണി തുറക്കേണ്ടിവന്നു.കഴിഞ്ഞ നാലുദിവസമായി ജലനിരപ്പ് വളരെവേഗം ഉയരുകയാണ്. മഴ ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയരും. ശബരിഗിരിയില്‍ ഉത്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം സംഭരിക്കുന്ന മൂഴിയാറില്‍ 48 ശതമാനമാണ് ഇന്നലെ ജലനിരപ്പ്.
കക്കാട് പദ്ധതിയിലേക്കാണ് മൂഴിയാറില്‍ നിന്നു വെള്ളം നല്‍കുന്നത്. എന്നാല്‍ കക്കാട് പദ്ധതിയില്‍ ഒരു ജനറേറ്റര്‍ തകരാറിലായതിനാല്‍ ഉത്പാദനം പൂര്‍ണതോതില്‍ നടക്കുന്നില്ല. ജലനിരപ്പ് ക്രമീകരിക്കേണ്ടതിനാല്‍ സംഭരണിയുടെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത് ഇതോടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: