ന്യൂദല്‍ഹി:ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റു രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജമ്മുകാശ്മീരില്‍ ഭരണഘടനയുടെ 370 അനുഛേദം റദ്ദാക്കിയ നടപടി ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ എന്നിവ സംരക്ഷിക്കാനുള്ള പൊതുതാല്പര്യ പ്രകാരമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പഞ്ചാബ് സര്‍വകലാശാല സംഘടിപ്പിച്ച പ്രഥമ സുഷമാസ്വരാജ് മെമ്മോറിയല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു പാര്‍ലമെന്ററി ജനാധിപത്യ രാജ്യമാണെന്നും അനുച്ഛേദം 370 റദ്ദാക്കാനുള്ള തീരുമാനം പാര്‍ലമെന്റില്‍ വിശദമായി ചര്‍ച്ചചെയ്തു ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ യോടെയാണ് നടപ്പാക്കിയതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
കൈകാര്യം ചെയ്ത പദവികളില്‍ ഓരോന്നിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച ഭരണകര്‍ത്താവ് ആയിരുന്നു സുഷമാസ്വരാജ് എന്ന് അദ്ദേഹം അനുസ്മരിച്ചു. ലോക്സഭയിലേക്ക് ഏഴ് പ്രാവശ്യവും നിയമസഭയിലേക്ക് മൂന്നു പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ടത് ജനങ്ങള്‍ക്കിടയില്‍ അവരുടെ സ്വീകാര്യത വെളിവാക്കുന്നതാണെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
മികച്ച വാഗ്മി ആയ സുഷമാസ്വരാജ് 1996 ല്‍ ലോക്സഭയില്‍ നടന്ന സംവാദത്തില്‍ ‘ഭാരതീയത’ വ്യാഖ്യാനിച്ച വിധം ഉപരാഷ്ട്രപതി അനുസ്മരിച്ചു. തികഞ്ഞ ദേശസ്നേഹി ആയിരുന്നു സുഷമ സ്വരാജ് എന്ന് അദ്ദേഹം പറഞ്ഞു. എപ്പോഴും അവര്‍ തന്റെ ആശയങ്ങള്‍ തുറന്നു പറഞ്ഞിരുന്നതായും ഉപരാഷ്ട്രപതി പ്രഭാഷണത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: