കൊച്ചി: കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ബാബരി മസ്ജിദ് പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്. 1987ല്‍ ഇഎംഎസ് തിരൂരില്‍ നടത്തിയ പ്രസംഗത്തിന്റെ മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ചിത്രം സഹിതമാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
പിടി തോമസ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘തര്‍ക്ക സ്ഥലത്ത് നിലകൊള്ളുന്ന ബാബറി മസ്ജിദ് അവിടെ നിന്ന് പൊളിച്ച് മാറ്റി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മലപ്പുറം ജില്ലയിലെ തിരൂരില്‍ ഒരു പൊതുസമ്മേളനത്തില്‍ CPI (M) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി E M ശങ്കരന് നമ്പുതിരിപ്പാട് ആവശ്യപ്പെട്ടു. ഇതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും തുടര്‍ന്ന് അദ്ദേഹം പറഞ്ഞു’
മേല്‍ പറഞ്ഞ പ്രസംഗം കേരളത്തിലെ പ്രമുഖ മലയാള പത്രമായ മാതൃഭൂമി 1987 ജനുവരി 14 ന് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധികരിച്ചിരുന്നു. (പത്ര വാര്‍ത്ത ഇതോടൊപ്പം ചേര്‍ക്കുന്നു )കേരള മുഖ്യമന്ത്രി കൂടിയായിരുന്ന CPI (M) നേതാവ് E M S ന്റെ ആഹ്വാനം ബാബ്റി മസ്ജിദ് പൊളിക്കുന്നതിനു സംഘപരിപാറിന് പ്രേരണയായി.
പിന്നീട് 1992 ഡിസംബര്‍ 6 ന് EMS ന്റെ ആവശ്യം അധ്വാനിയും, കല്യാണ്‍ സിംഗ്, ഉമാഭാരതിയും പള്ളി പൊളിച്ച് നടപ്പിലാക്കി. ചരിത്ര രേഖയായി നിലനില്‍ക്കുന്ന ഈ സത്യം മറച്ചുവച്ചാണ് ഇപ്പോള്‍ സഖാക്കള്‍ കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കാന്‍ കച്ചക്കെട്ടി ഇറങ്ങിയിരിക്കുന്നത് ! അതുകൊണ്ടാണ് പ്രിയങ്കയുടെ അഭിപ്രായ പ്രകടനത്തില്‍ അത്ഭുതമില്ലെന്നു പിണറായി പറഞ്ഞത്. പിണറായിക്ക് അത്ഭുതം എന്നും അവശേഷിക്കുന്നത് EMS ന്റെ 1987 ലെ പ്രസ്താവനയിലായിരിക്കും! സഖാക്കളുടെ കാപട്യം തിരിച്ചറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: