മുംബൈ: അതിര്‍ത്തിയില്‍ അതിരുവിട്ട സംഘര്‍ഷത്തിനു മുതിര്‍ന്നതിനു പിന്നാലെ ചൈനീസ് കമ്പനികള്‍ക്കു നേരേ ഏര്‍പ്പെടുത്തിയ ഉപരോധം ശക്തമാക്കി ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ കായിക വിനോദമായ ഇന്ത്യന്‍ പ്രീമിയിര്‍ ലീഗില്‍ നിന്ന് ചൈനീസ് മൊബൈല്‍ കമ്പനി വിവോയെ ഒഴിവാക്കി ബിസിസിഐ ഔദ്യോഗിക പത്രക്കുറിപ്പിറക്കി. 2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള പങ്കാളിത്തത്തില്‍ നിന്ന് വിവോ മൊബൈല്‍സിനെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ഇന്ത്യ (ബിസിസിഐ) പത്രക്കുറിപ്പില്‍ പറയുന്നു.
സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പിനായി പുതിയ ടൈറ്റില്‍ സ്പോണ്‍സറെ തെരഞ്ഞെടുക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടക്കത്തില്‍ 2020 മാര്‍ച്ച് 29 മുതല്‍ നടക്കാനിരുന്നെങ്കിലും കോവിഡ് രോഗത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യക്ക് പുറത്ത് നടക്കുന്നത്, മുമ്പ് 2009 പതിപ്പ് ദക്ഷിണാഫ്രിക്കയിലും 2014 ലെ പതിപ്പ് യുഎഇയിലും ഭാഗികമായി നടന്നു, രണ്ട് തവണയും ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു കാരണം. 22018 മുതല്‍ 2022 വരെ അഞ്ച് വര്‍ഷത്തേക്ക് 2,190 കോടി രൂപയ്ക്ക് പ്രതിവര്‍ഷം ഏകദേശം 440 കോടി രൂപയാണ് വിവോ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അവകാശം നേടിയത്. കരാര്‍ കാലാവധി അവസാനിക്കാന്‍ ഇനി മൂന്ന് വര്‍ഷം കൂടി ബാക്കി നില്‍ക്കേയാണ് ബിസിസിഐയുടെ സുപ്രധാന തീരുമാനം. അതേസമയം ബാക്കി മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ ഹോണറിന് കൈമാറാനാണ് വിവോയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തു നടക്കുന്ന ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്രധാന സ്പോണ്‍സറായി ഒരു ചൈനീസ് ഫോണ്‍ നിര്‍മ്മാതാവിനെ നിലനിര്‍ത്തുന്നതില്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. ടിക് ടോക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകള്‍ ഈ ദിവസങ്ങളില്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവോയെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായതും ഒടുവില്‍ ബിസിസിഐ അത് അംഗീകരിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: