Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ശാസ്താംകോട്ട എക്‌സൈസ് ഓഫീസ് നിര്‍മാണം പുനരാരംഭിക്കാന്‍ നീക്കം

പോലീസ് സ്റ്റേഷന് താഴെ റസ്റ്റ്ഹൗസിനോട് ചേര്‍ന്ന പ്രദേശത്താണ് സര്‍ക്കാര്‍ അനുമതിയോടെ ഈ അനീതി അരങ്ങേറിയത്. ജില്ലയിലെ ഏക കുടിവെള്ള സ്രോതസായ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തെ കൂടുതല്‍ നാശത്തിലേക്ക് കൂപ്പ് കുത്തിക്കുന്ന ഈ ക്രൂരകൃത്യം നടത്തിയത് എക്സൈസ് ഓഫീസ് നിര്‍മാണത്തിന്റെ പേരിലാണ്.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Aug 6, 2020, 11:10 am IST
in Kottayam

ശാസ്താംകോട്ട: ഒന്നരമാസം മുമ്പ് ലോക്ഡൗണിന്റെ മറവില്‍ നിര്‍മാണം തുടങ്ങി വ്യാപകപ്രതിഷേധങ്ങളെ തുടര്‍ന്ന് നിര്‍ത്തി വച്ച ശാസ്താംകോട്ട തടാകതീരത്തെ എക്സൈസ് ഓഫീസ് നിര്‍മാണം വരും ദിവസങ്ങളില്‍ പുനരാരംഭിക്കാന്‍ നീക്കം. തടാകത്തിലേക്കുള്ള മണ്ണൊലിപ്പ് തടയാന്‍ സംരക്ഷണഭിത്തി നിര്‍മിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പുതിയ നീക്കം. ഇതിന്റെ പണി തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ശാസ്താംകോട്ട കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. സോണ്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ പ്രതിഷേധക്കാരുടെ ശ്രദ്ധ പതിയുന്നതിന് മുമ്പേ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പുതിയ നീക്കമെന്നറിയുന്നു.

ജില്ലയിലെ പതിനായിരങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട തടാകത്തിന് സംരക്ഷണമൊരുക്കുന്ന പ്രകൃതിദത്തമായ മൊട്ടക്കുന്നുകളാണ് ഒന്നരമാസം മുമ്പ് വ്യാപകമായി ഇടിച്ചുനിരത്തിയത്. പോലീസ് സ്റ്റേഷന് താഴെ റസ്റ്റ്ഹൗസിനോട് ചേര്‍ന്ന പ്രദേശത്താണ് സര്‍ക്കാര്‍ അനുമതിയോടെ ഈ അനീതി അരങ്ങേറിയത്. ജില്ലയിലെ ഏക കുടിവെള്ള സ്രോതസായ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തെ കൂടുതല്‍ നാശത്തിലേക്ക് കൂപ്പ് കുത്തിക്കുന്ന ഈ ക്രൂരകൃത്യം നടത്തിയത് എക്സൈസ് ഓഫീസ് നിര്‍മാണത്തിന്റെ പേരിലാണ്.

പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള ശാസ്താംകോട്ട തടാകതീരത്ത് സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു മണ്ണിടിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നിര്‍മാണപ്രവര്‍ത്തനമാണ് ലോക്ഡൗണിന്റെ മറവില്‍ ജനകീയ പ്രക്ഷോഭം ഉണ്ടാകില്ലെന്ന ധാരണയില്‍ വീണ്ടും തുടങ്ങിയത്. എക്സൈസ് ഓഫീസ് നിര്‍മാണത്തിന്റെ മറവില്‍ തടാകത്തെ നിലനിര്‍ത്തുന്ന മൊട്ടക്കുന്നുകള്‍ ഇടിച്ച് മണ്ണ് കടത്തുന്നതിന് പിന്നില്‍ വന്‍അഴിമതിയും അനീതിയും ഉണ്ടന്ന് മുമ്പുതന്നെ ആരോപണമുയര്‍ന്നിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് എക്സൈസ് ഓഫീസിനായി ഇവിടെ കുന്നിടിക്കാന്‍ തുടങ്ങിയപ്പോള്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കുന്നിടിക്കരുതെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭങ്ങളെ വെല്ലുവിളിച്ചാണ് അന്ന് എക്സൈസ് മന്ത്രി നേരിട്ടെത്തി ഓഫീസിന് ശിലയിട്ടത്. ഇപ്പോള്‍ സംരക്ഷണഭിത്തി കെട്ടാനെന്ന പേരിലാണ് രഹസ്യമായി മണ്ണുമാന്തിയന്ത്രവും ടിപ്പറുകളുമെത്തിച്ച് വീണ്ടും മണ്ണ് കടത്തുന്നത്. മൊട്ടക്കുന്നുകള്‍ ഇടിച്ച് നിരത്തുന്നതോടെ കാലവര്‍ഷ കാലത്ത് മണ്ണൊഴുകി തടാകത്തിലേക്ക് തന്നെ പതിക്കും. 

ശാസ്താംകോട്ടയില്‍ സര്‍ക്കാര്‍ ഭൂമി നിരവധി ഉണ്ടായിട്ടും എക്സൈസ് ഓഫീസ് നിര്‍മിക്കാന്‍ തടാകതീരം തിരഞ്ഞെടുത്തത് ദുരൂഹമാണ്. മുമ്പ് പോലീസ് സ്റ്റേഷനും ടൗണില്‍ നിന്ന് ഒരു കിലോമീറ്ററോളം അകത്തുള്ള വിജനമായ തടാകതീരത്തേക്ക് മാറ്റിയിരുന്നു. സന്ധ്യമയങ്ങിയാല്‍ തടാക തീരത്തെ വിജനമായ വഴിയിലൂടെ പോലീസ് സ്റ്റേഷനിലേക്കെത്താന്‍ പരാതിക്കാര്‍ മടിക്കുകയാണ്. പിന്നാലെ എക്സൈസ് ഓഫീസും ഇവിടേക്ക് കൊണ്ടുവരുന്നതിന് പിന്നില്‍ സംഘടിതമായ പല അജണ്ടകളും ഉണ്ടെന്നാണ് ആരോപണം.

Tags: എക്‌സൈസ്kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.