കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോഡും തകര്‍ത്ത് മുന്നേറുന്നു. ഇന്നലെ 520 രൂപ വര്‍ധിച്ച് പവന് 40,800 രൂപയിലെത്തി. 65 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5100 രൂപയിലാണ് ഇന്നലെ സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് വിലയുയരാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2000 ഡോളര്‍ കടന്നു. തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം പവന് 120 രൂപ വര്‍ധിച്ചിരുന്നു. ജൂലൈ 31നാണ് 40,000ല്‍ എത്തിയത്. അഞ്ചു ദിവസത്തിനിടെ 800 രൂപയുടെ വര്‍ധനയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: