തിരുവനന്തപുരം: യുഎന്‍എയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ ജാസ്മിന് ഷായും സംഘവും അറസ്റ്റില്‍. ജാസ്മിനെ കൂടാതെ ഷോബി ജോസഫ്, നിതിന്‍ മോഹന്‍, ജിത്തു പി.ഡി എന്നിവരാണ് അറസ്റ്റിലായത്. യുഎന്‍എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയിലാണ് അറസ്റ്റ്.
കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നാലുപേരെയും തൃശൂരിലെ ഓഫീസില്‍ എത്തി അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് നേരത്തെ ജാസ്മിന് ഷായെയും സംഘത്തെയും പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരുന്നു. യുഎന്‍എ ദേശീയ പ്രസിഡന്റ് ആയിരിക്കെ ജാസ്മിന് ഷായും ഭാരവാഹികളും ചേര്‍ന്ന് യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്ന് മൂന്നു കോടിയില്‍ അധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: