ന്യൂദല്‍ഹി : അയോധ്യ ക്ഷേത്ര നിര്‍മാണത്തിനായുള്ള ശിലാസ്ഥാപനത്തിന് ആശംസകളുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. രാമന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെയെന്നും കേജ്രിവാള് അറിയിച്ചു. ട്വിറ്ററിലൂടെയാണ് കേജ്രിവാള് ആശംസ നേര്‍ന്നിരിക്കുന്നത്.
ഭൂമിപൂജ ദിനത്തില്‍ രാജ്യത്തെ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. രാമന്റെ അനുഗ്രഹങ്ങള്‍ നമ്മിലുണ്ടാവട്ടെ. രാമന്റെ അനുഗ്രഹത്താല്‍ നമ്മുടെ രാജ്യം പട്ടിണിയും അജ്ഞതയും ഇല്ലാതാക്കി ലോകത്തെ ഏറ്റവും വലിയ ശക്തിയാക്കി മാറും. വരുംകാലത്ത് ലോകത്തിന് ഇന്ത്യ വഴികാട്ടിയാവട്ടെ. ജയ് ശ്രീരാം, ജയ് ബജ്റംഗ് ബലി എന്നായിരുന്നു കേജ്രിവാള് ട്വിറ്ററിലൂടെ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: