Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കര്‍സേവകനായി പോയ ഭര്‍ത്താവിനെയും കാത്ത്…

കാരണവര്‍ അടങ്ങുന്ന ഏഴംഗ സംഘമാണ് പൂജിച്ച ശിലയുമായി കരുവാറ്റ തിരുവിലഞ്ഞാല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടത്.

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട് by കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
Aug 5, 2020, 10:58 am IST
in Article

ഹരിപ്പാട്: അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ അടിസ്ഥാന ശിലയിടുമ്പോള്‍ കരുവാറ്റയെന്ന ഗ്രാമത്തിലെ കൊച്ചുവീടിന്റെ ഉമ്മറത്തിരിക്കുന്ന 83 കാരിയായ പൊന്നമ്മയുടെ മനസ്സ് അഭിമാനം കൊണ്ടു നിറയുന്നു, ഒപ്പം 28 വര്‍ഷത്തിനു മുന്‍പ് കര്‍സേവയ്‌ക്കായിപോയ ഭര്‍ത്താവിന്റെ മടങ്ങിവരവ് ഒരു മരീചികയായി മാറിയ മനസ്സിന്റെ നൊമ്പരവും.  

1992 ഡിസംബര്‍ ആദ്യവാരത്തിലാണ് കരുവാറ്റ ഇടയ്‌ക്കാട്ട് തെക്കതില്‍ ശിവരാമകാര്‍ണവര്‍ സമീപപ്രദേശങ്ങളിലെ മറ്റു കര്‍സേവകരോടൊപ്പം അയോധ്യയിലേക്ക് യാത്ര തിരിച്ചത്. ഭാര്യ പൊന്നമ്മയേയും അഞ്ചുമക്കളെയും പോറ്റാന്‍ തയ്യല്‍ തൊഴില്‍ സ്വീകരിച്ച കാരണവര്‍ വിശ്വഹിന്ദു പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

കാരണവര്‍ അടങ്ങുന്ന ഏഴംഗ സംഘമാണ് പൂജിച്ച ശിലയുമായി കരുവാറ്റ തിരുവിലഞ്ഞാല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടത്. കരുവാറ്റ പത്മവളവില്‍ ഗോപി, വെളളംകുളങ്ങര കൈലാസ് വിശ്വനാഥ്, പളളിപ്പാട് നീണ്ടൂര്‍ വ്യാസ മന്ദിരത്തില്‍ മോഹനന്‍, ചിങ്ങോലി പനയില്‍ കിഴക്കതില്‍ പി. പ്രദീപ്, പള്ളിപ്പാട് നീണ്ടൂര്‍ അരിവന്നൂര്‍മഠത്തിലെ കൃഷ്ണനുണ്ണി, കുമാരപുരം ഇടക്കണ്ണംപള്ളില്‍ ചാമ്പപ്രയില്‍ പ്രസന്നന്‍ എന്നിവരായിരുന്നു സംഘത്തിലെ മറ്റു ചില കര്‍സേവകര്‍.  

അയോധ്യയിലെ സരയൂ നദിയുടെ തീരത്ത് എത്തിയ ഇവരെ അവിടെ വച്ച് പോലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്നുണ്ടായ പോലീസ് അതിക്രമത്തില്‍ പടിഞ്ഞാറെ പത്മവള്ളില്‍ ഗോപിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. 14 ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനുളള തയാറെടുപ്പില്‍ കാരണവരെ മറ്റുളളവര്‍ക്ക് കണ്ടെത്താനായില്ല. കാരണവരില്ലാതെ അവര്‍ മടങ്ങി.  

കൈലാസ് വിശ്വനാഥും, പ്രദീപും ഇന്ന് ജീവിച്ചിരിപ്പില്ല. കാരണവര്‍ ഇന്നു ജീവിച്ചിരിക്കുന്നുവെങ്കില്‍ പ്രായം 88 കഴിഞ്ഞിരിക്കും. ഗൃഹനാഥന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ആദ്യമൊക്കെ പൊന്നമ്മയും മക്കളും മുന്നോട്ടുപോയെങ്കിലും നഷ്ടബോധത്തിന്റെ യാഥാര്‍ത്ഥ്യം അവര്‍ പതിയെ തിരിച്ചറിഞ്ഞു. ധര്‍മ്മം ജയിക്കുമെന്നുളള നിശ്ചയദാര്‍ഡ്യവും ആ അമ്മയ്‌ക്കുണ്ടായിരുന്നു. മക്കളെ ഏറെ കഷ്ടപ്പെട്ടാണ് പൊന്നമ്മ വളര്‍ത്തിയത്.

മക്കളെല്ലാം വിവാഹം കഴിഞ്ഞ് മാറിത്താമസമായി. അഞ്ച് ആണ്‍മക്കളില്‍ നാലാമത്തെ മകന്‍ ഉണ്ണിയോടൊപ്പമാണ് 83 കാരി പൊന്നമ്മയുടെ താമസം. മക്കളെ വളര്‍ത്താനായി അവര്‍ വീട് വിറ്റിരുന്നു. ഭര്‍ത്താവിന്റെ സ്മരണ ഉയര്‍ത്താനായി കുടുംബത്ത് ഒരു കൊച്ചുമുറി പണിയണം. അവിടെ അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി ശേഷിക്കുന്ന കാലം ജീവിക്കണമെന്നാണ് പൊന്നമ്മയുടെ മോഹം. ഈ ആഗ്രഹം സഫലീകരിക്കാന്‍ ഹിന്ദു സംഘടനകള്‍ മുന്നോട്ടു വരുമെന്നാണ് ഈ അമ്മയുടെ ഇപ്പോഴത്തെ പ്രതീക്ഷ.

Tags: Ayodhyaരാമജന്മഭൂമി പൂജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

Kerala

രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങ്; മാതാ അമൃതാനന്ദമയീ ദേവി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം അമ്മയും പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.