തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ് ഹനുമാന് ഗഡി. അയോധ്യാ നഗരത്തിന്റെ മധ്യഭാഗത്തായാണ് നാലുവശങ്ങളും ചുറ്റപ്പെട്ട കോട്ടയ്ക്കുള്ളിലെ ഹനുമാന് ക്ഷേത്രം. 76 പടികള്‍ കയറിയാല്‍ പ്രധാന ക്ഷേത്രത്തിന്റെ മുന്നിലെത്താം. ഹനുമാന്റെ മാതാവായ അഞ്ജനയുടെ വലിയ പ്രതിമ. അവരുടെ മടിയില്‍ പുത്രനായ ഹനുമാന് ഇരിക്കുന്നു. വിശ്വാസമനുസരിച്ച് അയോധ്യയെ സംരക്ഷിക്കാനായി ഹനുമാന് ക്ഷേത്രത്തിനുള്ളിലെ ഗുഹയിലാണ് താമസിച്ചിരുന്നതത്രേ.
ശ്രീരാമന് അശ്വമേധം നടത്തിയ ഇടമാണ് തീര്‍ത്ഥ് കാ താകൂര്‍. സരയൂ നദിയുടെ തീരത്താണ് കറുത്ത കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം. രാമന്റെയും സഹോദരന്മാരായ ലക്ഷ്മണന്, ഭരതന്, ശത്രുഘ്നന്‍ തുടങ്ങിയവരുടെയും അനേകം പ്രതിഷ്ഠകള്‍ കാണാം. രാമന്റെ വളര്‍ത്തമ്മയായ കൈകേയി സീതാ ദേവിക്ക് സമ്മാനമായി നിര്‍മ്മിച്ചു നല്കിയ കനക് ഭവന് ആണ് മറ്റൊരു കേന്ദ്രം.
അയോധ്യയിലെ ഏറ്റവും പഴയതും, ഇപ്പോഴും നിലനില്ക്കുന്നതുമായ ക്ഷേത്രമാണ് കനക്ഭവന്‍. മറ്റൊരു സ്ഥലമാണ് ഗുപ്തര് ഘട്ട്. ഇവിടെവച്ചാണ് രാമന് സരയുവിന്റെ ആഴങ്ങളിലേക്ക് പോയതും, സ്വര്‍ഗ്ഗാരോഹണം നടത്തിയതും. മണിപര്‍വതമാണ് അയോധ്യയിലെ മറ്റൊരു ആകര്‍ഷക കേന്ദ്രം. സ്വയംവര സമയത്ത് ജനക മഹാരാജാവ് നല്കിയ സ്വര്‍ണ്ണങ്ങളും രത്നങ്ങളും ഉള്‍പ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഒരു മലയോളം ഉണ്ടായിരുന്നു. അതാണ് 65 അടി ഉയരമുള്ള മണിപര്വതമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: