കൊല്ലം: കമ്പ്യൂട്ടര്പഠനമോ പരിജ്ഞാനമോ ഇല്ലാതെ തനിക്ക് കിട്ടിയ ചെറിയ അറിവുകളിലൂടെ ഒരു ആപ്ലിക്കേഷന്‍ തന്നെ വികസിപ്പിച്ച് നാടിന് കൗതുകമാകുകയാണ് ആന്റിഷ് എന്ന കൊച്ചുമിടുക്കന്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് സുദേവന്റെ പാത പിന്തുടര്ന്ന് എഡിറ്റിങ്ങും വിഷ്വല്‍സും കണ്ടു പഠിച്ചും അച്ഛന്റെ മൊബൈല്‍ഫോണിലൂടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തിരയുകയായിരുന്നു മാസ്റ്റര്‍ ആന്റിഷ്. ഇപ്പോള്‍ പടിഞ്ഞാറെകൊല്ലം എച്ച്എസ്എസില്‍ പത്താംക്ലാസ്സില്‍ പഠിക്കുകയാണ് മാസ്റ്റര്‍ ആന്റിഷ്.
പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആപ്പ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് സേവാഭാരതി. ശക്തികുളങ്ങര യൂണിറ്റ് പ്രവര്‍ത്തകര്‍ ഇതിനായി യോഗം ചേര്‍ന്നു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. പുതിയ ആപ്ലിക്കേഷനായ എര്‍ത്ത് വേ ഷെയറിംഗ് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ പരിചയപ്പെടുത്തി. മഹാനഗര്‍ കാര്യവാഹ് എം. പ്രശാന്ത്കുമാര്‍ കമ്പ്യൂട്ടര്‍ സമ്മാനമായി നല്കി. ജി. ഉദയകുമാര്‍ അധ്യക്ഷനായി. ബാലഗോകുലം ജില്ലാ അധ്യഷന്‍ എന്‍.എസ്. ഗിരീഷ്ബാബു, ബി. അജയ്, സുരേഷ് പുതുവയല്‍ എന്നിവര്‍ സംസാരിച്ചു.
കേരള സിലബസില്‍ പഠിക്കുന്ന 8 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വേണ്ടി ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സിപ്സോംഗ് എന്ന ലേര്‍ണിംഗ് ആപ്പാണ് ആന്റിഷ് തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: