അടിമാലി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍(പാബ്ല) അണക്കെട്ടുകള്‍ തുറന്നു. നീരൊഴുക്ക് വര്‍ധിക്കുകയും അണക്കെട്ടില്‍ ജലനിരപ്പുയരുകയും ചെയ്ത സാഹചര്യത്തിലാണ് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഇന്നലെ ഉച്ചയ്ക്ക് 30 സെ.മീ. ഉയര്‍ത്തിയത്.
456.50 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. 455.10 എത്തിയപ്പോഴാണ് അണക്കെട്ട് തുറന്നത്. ലോവര്‍പെരിയാര്‍ അണക്കെട്ട് വൈകിട്ട് അഞ്ചിനാണ് തുറന്നത്. 253 മീറ്ററാണ് പരമാവധി സംഭരണ ശേഷി. 252 മീറ്ററെത്തിയപ്പോഴാണ് ഒരു ഷട്ടര്‍ 30 സെ.മീ. തുറന്നത്.
ഇരു ഡാമുകളുടെയും പദ്ധതി പ്രദേശത്ത് മഴ തുടരുകയാണ്. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 36% ആയി ഉയര്‍ന്നു. ഞായറാഴ്ച പദ്ധതി പ്രദേശത്ത് 8.42 സെ.മീ. മഴ രേഖപ്പെടുത്തി. ഇന്നലെ രാവിലെ വിവരം ലഭിക്കുമ്പോള്‍ 2337.56 അടിയാണ് ജലനിരപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: