കാസര്‍കോട്: ഹൊസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം പത്തായി ഉയര്‍ന്നു. ചെറുവത്തൂര്‍ സ്വാമിമുക്ക് സ്വദേശിയായ ചന്തേര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍, തൃക്കരിപ്പൂര്‍ സ്വദേശിയായ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍, ആലപ്പുഴ സ്വദേശിനിയായ ബേക്കല്‍ സ്റ്റേഷനിലെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ എന്നിവര്‍ക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഹൊസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര, നീലേശ്വരം പോലീസ് സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍ അടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
ഇന്നലെ ഇവരെയെല്ലാം ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കി. പിങ്ക് പോലീസിനൊപ്പം ജോലി ചെയ്തവരെയും പരിശോധിക്കും. കുമ്പള പോലീസ് സ്റ്റേഷനിലെ രണ്ട് എ.എസ്.ഐമാര്‍, രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എ.ആര് ക്യാമ്പിലെ രണ്ട് പോലീസുകാര്‍ എന്നിവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു ഹോംഗാര്‍ഡിനും രോഗം ബാധിച്ചിരുന്നു. പോലീസുകാര്‍ക്കിടയില്‍ വൈറസ് ബാധിക്കുന്നത് പോലീസ് സേനയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥലങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് വൈറസ് ബാധയുണ്ടാകുന്നത്. ആദ്യം ഇത് തിരിച്ചറിയാനാകാത്തതിനാല്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന മറ്റ് പോലീസുകാര്‍ക്കും രോഗബാധയുണ്ടാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: