തിരുവനന്തപുരം: ബിജെപിയുടെ കുതിപ്പിനെ നേരിടാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ചേരുന്ന മുന്നണി സംവിധാനം രൂപപ്പെട്ടു വരണമെന്നു സിപിഐ. ഇടതുപക്ഷം കോണ്‍ഗ്രസുമായി യോജിക്കാന്‍ തയാറാകണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുന്‍മന്ത്രിയുമായ മുല്ലക്കര രത്നാകരന് എംഎല്‍എ ആവശ്യപ്പെട്ടു.
‘ഭാഷാപോഷിണി’ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഇങ്ങനെയൊരു മുന്നണി സംവിധാനം രൂപപ്പെട്ടു നെഹ്റുവിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയാണു ഇന്നത്തെ ആവശ്യമെന്നും മുല്ലക്കര പറയുന്നു. നെഹ്റുവിന്റെ കാലത്ത്, സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കുറച്ചുകൂടി വ്യത്യസ്ത നിലപാടാണു സ്വീകരിച്ചിരുന്നതെങ്കില്‍ വ്യത്യസ്തമായ ഇന്ത്യ വികസിച്ചേനെ. ആ കുറവ് ഇനിയും പരിഹരിക്കാം.
അര്‍ജുനന്റെ പത്തു പേരുകളിലൊന്നു വിജയന് എന്നാണ്. അര്ജുനന് കഴിഞ്ഞാല്‍ വിജയന് എന്ന പേരാണു പ്രസിദ്ധം. തെക്കേ ഇന്ത്യയില്‍ വലിയ തരത്തില്‍ ഒട്ടേറെപ്പേര്‍ക്കു ആ പേരു വന്നത് അതുകൊണ്ടാകാം. തോല്പിക്കാന് പറ്റാത്തവന് എന്നര്‍ഥം.
പക്ഷേ അയാള്‍ എല്ലാ അര്‍ഥത്തിലും പരാജയപ്പെട്ടവനാണ്. ആയുധമെടുത്ത മിക്കവാറും എല്ലാ പോരാളികളുടെയും അവസ്ഥ ഇതാണ്. യുദ്ധം ജയിച്ച അര്ജുനന് ആഭ്യന്തരവകുപ്പ് മന്ത്രിയുടെ റോളിലാണ്. അദ്ദേഹം യുധിഷ്ഠിരാനുവാദത്തോടെ രാജ്യങ്ങള്‍ കീഴടക്കാന്‍ പോകുന്നു’. വിജയന് എന്ന പേരിനു യോഗ്യതയില്ലാത്ത വണ്ണം അയാള്‍ പരാജയപ്പെടുന്നതായും മുല്ലക്കര അഭിമുഖത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: