അവസാനത്തെ നദിയും
മലിനമായിക്കഴിയുമ്പോള്
അവസാനത്തെ മരവും
നാം മുറിച്ചുകളയുമ്പോള്‍
അവസാനത്തെ മത്സ്യവും
നമുക്ക്
നഷ്ടപ്പെട്ടു കഴിയുമ്പോള്‍
നാം നിരിച്ചറിയും
നോട്ടുക്കെട്ടുകള്‍ നമുക്ക്
ഭക്ഷിക്കാനാവില്ലെന്ന്…..
നിഴല്‍ തേടി
എപ്പൊഴോ
നീ പറഞ്ഞു വെച്ച വാക്കുകളും
നീ നടന്നതിന്റെ
നിഴലുകളുമാണെന്റെ ആധാരം…..
അവശേഷിക്കുന്നത്
നിന്നെത്തേടിയുള്ള
വഴികള്‍ മാത്രമാണ്….
സിനാന്. കെ. കൂരന്മുക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: