തൃശൂര്‍: ഹിന്ദു ഐക്യവേദി മുന്നോട്ടുവെക്കുന്ന പ്രതിഷേധങ്ങളെ അവഗണിച്ചു സംസ്ഥാന സര്‍ക്കാരിന്് മുന്നോട്ടുപോകാന്‍ കഴിയാത്ത വിധം പ്രതിരോധം തീര്‍ക്കാന്‍ കേരളത്തില്‍ ഹിന്ദു ഐക്യവേദിക്കായെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അര്.വി. ബാബു പറഞ്ഞു. അയ്യന്തോള്‍ സരസ്വതി വിദ്യാനികേതനില്‍ നടന്ന ഹിന്ദു ഐക്യവേദി ജില്ലാ വെര്‍ച്വല്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു ഐക്യവേദിയുടെ ആശയങ്ങള്‍ക്കും സമരപരിപാടികള്‍ക്കും ഹിന്ദുസമൂഹത്തില്‍ ലഭിച്ച ജന പിന്തുണയാണ് സര്‍ക്കാരുടെ സമീപനത്തിന് കാരണം. ജില്ലാ പ്രസിഡന്റ് ബാലന് പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. സുധാകരന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി. മധുസൂദനന് അവലോകന പ്രസംഗം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി അര്.വി ബാബു ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. കേശവദാസ്, പ്രസാദ് കാക്കശ്ശേരി, സഹ സംഘടന സെക്രട്ടറി പി.എന്‍. അശോകന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: