പോത്തന്‍കോട്: 1000 കോടി രൂപ ചെലവിട്ട് നടപ്പാക്കാന്‍ പോകുന്ന മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ജനകീയാസൂത്രണത്തെ അട്ടിമറിക്കാനാണെന്ന് ബിജെപി. അധികാര വികേന്ദ്രീകരണം വഴി ജനങ്ങള്‍ക്ക് ഗ്രാമസഭകളിലൂടെ കിട്ടിയ അധികാരത്തെ ഇല്ലാതാക്കി ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പരമപ്രധാന്യം നല്‍കുന്നതാണ് പുതിയ പദ്ധതിയെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം. ബാലമുരളി പറഞ്ഞു.
സിപിഎമ്മുകാര്‍ ചൂണ്ടിക്കാണിക്കുന്ന പുനരുദ്ധാരണം ആവശ്യമില്ലാത്തതും ഉപയോഗപ്രദമല്ലാത്തതുമായ റോഡുകള്‍ മാത്രം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് സമയത്ത് തയാറാക്കിയ ഈ പദ്ധതി അഴിമതിക്കു വേണ്ടിയാണ്. പഞ്ചായത്തിന് ഉപയോഗിക്കേണ്ട ഫണ്ടുകള്‍ വെട്ടിക്കുറച്ച് തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥരെ കൊണ്ട് നേരിട്ട് പദ്ധതി നടപ്പാക്കുന്നത് ജനകീയാസൂത്രണ പദ്ധതി അട്ടിമറിക്കുന്നതിനും അഴിമതിക്കുമാണെന്നും ബാലമുരളി പറഞ്ഞു. പഞ്ചായത്തുകള്‍ക്ക് പണം കൂടുതല്‍ അനുവദിച്ച് ജനകീയാസൂത്രണ രീതിയില്‍ റോഡ് പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും എം. ബാലമുരളി ആവശ്യപ്പെട്ടു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 4 ന് വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. പദ്ധതി ജനവിരുദ്ധമാണെന്ന് ആരോപിച്ച് ജില്ലയില്‍ പോത്തന്‍കോട് പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ നിന്നും ബിജെപി പഞ്ചായത്തംഗങ്ങള്‍ വിട്ടുനില്‍ക്കുമെന്നു ബിജെപി അംഗങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: