മുട്ടം: പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രം മാറ്റാനുള്ള മുട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ നീക്കത്തിനെതിരെ പ്രതിഷേധം. ഇതിനെതിരെ പ്രതിപക്ഷ മെമ്പര്‍മാര്‍ വിയോജനം രേഖപ്പെടുത്തിയെങ്കിലും പതിനഞ്ച് ദിവസത്തിനകം മുറി ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ കത്ത് നല്കി. പത്ത് വര്‍ഷത്തില്‍ അധികമായി പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രം മാറ്റണമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. പഞ്ചായത്ത് മെമ്പര്‍ മാര്‍ക്ക് ഇരിക്കാന്‍ ക്യാബിന് തിരിച്ച് മുറി നിര്‍മിക്കാന്‍ വേണ്ടിയാണ് അക്ഷയ കേന്ദ്രം മാറ്റുന്നത്.
കൗണ്‍സില്‍ ഹാളില്‍ ഓരോ മെമ്പര്‍മാര്‍ക്കും പ്രത്യേകം ഇരിപ്പിടം നിലവിലുണ്ട്. പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ അഡ്മിഷന് വേണ്ടി അപേക്ഷിക്കുന്ന ഈ സമയം അക്ഷയ കേന്ദ്രം മാറ്റിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടാകും. കൂടാതെ ലൈഫ് പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതും അക്ഷയ കേന്ദ്രം വഴിയാണ്. കൂടാതെ പെന്ഷന് മസ്റ്ററിങ്ങ്, ആധാര്‍ എന്റോളിങ്ങ് എന്നിവയും അക്ഷയ കേന്ദ്രം വഴി മാത്രമേ സാധ്യമാകുകയുള്ളു.
മുട്ടം ടൗണില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രം മാറ്റാനുള്ള തീരുമാനത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. വിവിധ കോഴ്സുകളിലേക്ക് ഓണ്‍ ലൈന്‍ അപേക്ഷ കൊടുക്കേണ്ട സമയത്ത് ധൃതി പിടിച്ച് അക്ഷയ കേന്ദ്രം മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: