വെള്ളമുണ്ട: വാളാട് മരണവീട്ടില്‍ സന്ദര്‍ശനം നടത്തിയ സമ്പര്‍ക്കത്തിലൂടെ വെള്ളമുണ്ട പഞ്ചായത്തിലും കൊറോണബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. കെല്ലൂര്‍ അഞ്ചാംമൈല്‍ പ്രദേശത്ത് 63 കാരനായ കുടുംബനാഥനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കിഡ്നി രോഗി കൂടിയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞത്.
63 കാരന്റെ മകന്റെ ഭാര്യയുടെ കുടുംബാംഗമായിരുന്നു വാളാട് മരിച്ച വ്യക്തി. അതിനാല്‍ മരണാനന്തര കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഈ വീട്ടില്‍ നിന്നും 4 പേര് വാളാട് മരണവീട്ടില്‍ പോവുകയും, അതില്‍ ഒരാള്‍ 4 ദിവസം മരണവീട്ടില്‍ താമസിക്കുകയും ചെയ്ത ശേഷമാണ് അഞ്ചാംമൈലിലെ വീട്ടില്‍ തിരികെ എത്തിയത്. കിഡ്നി രോഗിയായ കുടുംബനാഥനാണ് ആദ്യം രോഗം സ്ഥീരികരിച്ചതെങ്കിലും തുടര്‍ന്നിങ്ങോട്ട് ഈ വീട്ടിലെ ഏഴ് പേര്‍ക്കു കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു.
63 കാരന്റെ ഭാര്യ,മകന്, 30 വയസ്സുകാരന്റെ ഭാര്യ. വിദേശത്തുള്ള മറ്റൊരു മകന്റെ ഭാര്യ,ഇവരുടെ 5 വയസ്സ്, 2 വയസ്സ്, മുന്നു മാസം പ്രായമുള്ള 3 കുട്ടികള്‍ എന്നിവരെയാണ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാളാട് മരണവീട്ടില്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നുള്ള സമ്പര്‍ക്കത്തിലൂടെ വെള്ളമുണ്ട പഴഞ്ചന സ്വദേശികളായ രണ്ട് പേര്‍ക്ക് വേറേയും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പഴഞ്ചന സ്വദേശി അദ്ദേഹത്തിന്റെ ഭാര്യ എന്നിവരെയാണ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാളാട് കല്യാണം കഴിപ്പിച്ച് വിട്ട മകള്‍ വാളാട്ടേ മരണവീട്ടില്‍ പോയ ശേഷം പഴഞ്ചനയിലുള്ള സ്വന്തം വീട്ടില്‍ വന്ന് ഒരു ദിവസം താമസിച്ച ശേഷമാണ് വാളാട്ടേക്ക് മടങ്ങിപോയത്.ഈ മകള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. വാളാട് സമ്പര്‍ക്കത്തിന്റെ പേരില്‍ മാത്രം ഇപ്പോള്‍ വെള്ളമുണ്ട പഞ്ചായത്തില്‍ 10 പേര്‍ക്കാണ് രണ്ട് കുടുംബങ്ങളില്‍ നിന്നായി രോഗം സ്ഥിരീകരിച്ചത്. വെള്ളമുണ്ട മംഗലശ്ശേരി സ്വദേശിക്കും ആന്റി ജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ കടുത്ത ജാഗ്രതയിലാണ് വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: