കൊച്ചി: പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവള ടെര്‍മിനലില്‍ ഭക്ഷണവില ഏകീകരിച്ചുവെന്ന് സിയാല്‍. ചായ, കാപ്പി, ലഘു ഭക്ഷണങ്ങള്‍ എന്നിവ കുറഞ്ഞ വിലയ്‌ക്ക് യാത്രക്കാര്‍ക്ക് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെണന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കുമെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.
2019 ഏപ്രില്‍ 20ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ ലഭിച്ച പരാതി കൊച്ചി വിമാനത്താവളത്തിലേക്ക് അയച്ചു കിട്ടിയിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ഭക്ഷണവില ഏകീകരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പ്രധാനമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടലില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നുവെന്ന സിയാല്‍ വ്യക്തമാക്കി. ആഭ്യന്തര ടെര്‍മിനലായ ടി-1, രാജ്യാന്തര ടെര്‍മിനലായ ടി-3 എന്നിവയില്‍ കുറഞ്ഞ വിലയ്‌ക്ക് ലഘുഭക്ഷണ/പാനീയങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സിയാല്‍ അറിയിച്ചു.
2019 ഏപ്രില്‍ മാസത്തിലാണ് പ്രധാനമന്ത്രിയ്‌ക്കും സിവില്‍ ഏവിയേഷന്‍ മന്ത്രിയ്‌ക്കും വിമാനത്തവളത്തിലെ ലഘുപാനീയങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് കാണിച്ച് തൃശ്ശൂര്‍ സ്വദേശി രജിസ്റ്റേര്‍ഡ് പരാതി നല്‍കിയത്. ഒരാഴ്ചയ്‌ക്കു ശേഷം പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും മറുപടി ലഭിച്ചു. തുടര്‍ നടപടിയുണ്ടാകുമെന്നും കത്തില്‍ സൂചിപ്പിച്ചു. പ്രധാനമന്തിയുടെ ഓഫീസ് വ്യോമയാന മന്ത്രാലയത്തിനു കത്തു കൈമാറി. പിന്നീട് ഇവര്‍ ഇന്ത്യയിലെ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കു സന്ദേശം അയച്ചു. തുടര്‍ന്ന് സിയാല്‍ സീനീയര്‍ മാനേജരാണ് 20 രൂപയ്‌ക്കു കാപ്പിയും 15 രൂപയ്‌ക്കു ചായയും 15 രൂപയ്‌ക്കു സ്നാക്സും നല്‍കുമെന്നു വെബ്സൈറ്റില്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: