തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന് കേരളത്തില്പ്രവര്ത്തിക്കുന്ന തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അരക്കെട്ടുറപ്പിക്കുന്നതാണ് കൈവെട്ട് കേസിലെ പ്രതിയുടെ അറസ്റ്റെന്ന് ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കൈവെട്ട് കേസിലെ 24 ആം പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ആലി. പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ട് കേസന്വേഷണത്തില്‍ സര്‍ക്കാര്‍ കാട്ടിയ നിസംഗതയും നിഷ്ക്രിയത്വവുമാണ്തീ വ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാകാന്‍ അവസരമൊരുക്കിയതെന്ന് കുമ്മനം പറഞ്ഞു
കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണ്. കേരള സര്‍ക്കാരാണ് അതിന് ഉത്തരവാദി. കൈവെട്ടു കേസിലെ പ്രതികളുടെ സാമ്പത്തിക സ്രോതസ്സും ദേശദ്രോഹ പ്രവര്‍ത്തനങ്ങളും ഭീകര ബന്ധങ്ങളും കേരള പോലീസ് അന്വേഷിച്ചില്ല. തന്മൂലം വീണ്ടും പ്രതികളും അവരെ പിന്തുണച്ച ശക്തികളും തീവ്രവാദ ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുകയായിരുന്നു എന്ന് കുമ്മനം ചൂണ്ടിക്കട്ടി.
സ്വര്‍ണ്ണക്കടത്തിന്റെ പിന്നിലെ ദേശദ്രോഹ ശക്തികളുടെ ബന്ധങ്ങള്‍ ഓരോന്നായി അനാവരണം ചെയ്തു വരികയാണ്. കേരളത്തില്‍ ഐഎസ് എന്ന ആഗോള ഭീകരവാദ പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവര്‍ത്തനമുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് ഈ അവസരത്തില്‍ കൂട്ടിവായിക്കേണ്ടതാണ്. പോലീസിന്റെ നാളിതുവരെയുള്ള ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകളും മുന്നറിയിപ്പുകളും സര്‍ക്കാര്‍ ചെവികൊണ്ടില്ല. കള്ളക്കടത്തു കേസിന്റെ അന്വേഷണത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ കേരളത്തിലെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ അടിവേരുകള്‍ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നുവെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: