കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കളത്തില്‍ രാജേഷ് (45) ആണ് മരിച്ചത്. മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളമായി ചികിത്സയിലായിരുന്ന രാജേഷ് ജൂലൈ 13ന് ചികിത്സക്കായി മെഡിക്കല്‍ കോളേജില്‍ വന്നിരുന്നു. തുടര്‍ന്ന് 15ന് വീണ്ടും എത്തി വിവിധ പരിശോധനകള്‍ നടത്തുകയും ചെയ്തു.
കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചികിത്സയിലിരിക്കെ പനി അനുഭവപ്പെട്ടതിനെതുടര്‍ന്ന് 18ന് കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്തു. പരിശോധനാഫലം പോസിറ്റീവ് ആയതോടെ രാജേഷിനെ കൊറോണ ഐസിയുവിലേക്ക് മാറ്റി. ഇതിനിടെ ഹൃദയാഘാതവും ഉണ്ടായി. കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഡയാലിസിസിന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. രാജേഷിന് കോവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല. പരേതരായ വേലായുധന്റെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: ശിവദാസന്‍, റീജ, പരേതനായ ഹരീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: