Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെന്നിത്തലയെ സഹായിക്കാന്‍ സിപിഐയെ ചതിച്ചത് സിപിഎം; കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വെറും നുണ

2011 മുതല്‍ ഓരോ തെരഞ്ഞെടുപ്പിലും ഗണ്യമായി വോട്ടുകള്‍ വര്‍ദ്ധിക്കുന്ന മുന്നണി എന്‍ഡിഎ മാത്രമാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 02:18 pm IST
in Alappuzha

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയെ സഹായിക്കാന്‍ സ്വന്തം ഘടകകക്ഷിയായ സിപിഐയെ പോലും ചതിച്ചത് സിപിഎം. ചെന്നിത്തലയെ ബിജെപി സഹായിച്ചു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വെറും നുണയെന്ന് വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നു

ഹരിപ്പാട്ട് കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കായി മത്‌സരിച്ചത് സിപിഐ സ്ഥാനാര്‍ത്ഥികളാണ്.  രണ്ടു തവണയും സിപിഎം, സിപിഐ സ്ഥാനാര്‍ത്ഥികളെ കാലുവാരി. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായുള്ള വോട്ട് വ്യത്യാസം  തുച്ഛമായിരുന്നു. ഇതില്‍ നിന്ന് തന്നെ സിപിഎം ചെന്നിത്തലയ്‌ക്ക് വേണ്ടി വോട്ട് മറിച്ചു എന്നത് വ്യക്തമാകും.

2011ലെ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയ്‌ക്ക് 67378 വോട്ടുകളാണ് ലഭിച്ചത്. സിപിഐ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണപ്രസാദിന് 61858 വോട്ടുകളും ലഭിച്ചു. ചെന്നിത്തലയ്‌ക്ക് 5520 വോട്ടുകളുടെ ഭൂരിപക്ഷം. ബിജെപിയ്‌ക്ക് 3145 വോട്ടുകളാണ് ലഭിച്ചത്. 2016ല്‍ ചെന്നിത്തലയുടെ വോട്ട് 75980 ആയി വര്‍ദ്ധിച്ചു. സിപിഐ സ്ഥാനാര്‍ത്ഥി പി. പ്രസാദിന് 57359 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അതായത് ചെന്നിത്തലയ്‌ക്ക് എണ്ണായിരത്തോളം വോട്ടുകള്‍ കൂടിയപ്പോള്‍, സിപിഐയുടെ വോട്ടുകള്‍ നാലായിരത്തിലേറെ  കുറഞ്ഞു. ചെന്നിത്തലയുടെ ഭൂരിപക്ഷം 18621 വോട്ടുകളായി കുത്തനെ കൂടി.

ബിജെപി സ്ഥാനാര്‍ത്ഥി ഡി. അശ്വനിദേവിന് 12985 വോട്ടുകള്‍ ലഭിച്ചു.  ബിജെപിക്കും, യുഡിഎഫിനും വോട്ടുകള്‍ വര്‍ദ്ധിച്ചപ്പോള്‍ ഇടതുപക്ഷത്തിന് മാത്രം വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎം വോട്ടുകള്‍ ചെന്നിത്തലയ്‌ക്ക് പോയതിന്റെ ഉദാഹരണമാണിത്. ഒന്‍പതിനായിരത്തോളം വോട്ടുകള്‍ വര്‍ദ്ധിച്ച ബിജെപി ചെന്നിത്തലയെ സഹായിച്ചു എന്ന ബാലിശമായ വാദമാണ് കോടിയേരിയുടേത്.  

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് യുഡിഎഫിന് 53159 വോട്ടുകളും, ഇടതിന് 52521 വോട്ടുകളും ലഭിച്ചു. ഇടതുപക്ഷം പിന്നിലായത് 638 വോട്ടുകള്‍ക്ക് മാത്രം. സിപിഐ മത്സരിക്കുമ്പോള്‍ ആയിരക്കണക്കിന് വോട്ടുകള്‍ പിന്നിലാകുന്ന മണ്ഡലത്തിലാണ് സിപിഎം സ്ഥാനാര്‍ര്‍ത്ഥി മത്സരിച്ചപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ. എസ്. രാധാകൃഷ്ണന് 25,061 വോട്ടുകള്‍ ലഭിച്ചു. 2011 മുതല്‍ ഓരോ തെരഞ്ഞെടുപ്പിലും ഗണ്യമായി വോട്ടുകള്‍  വര്‍ദ്ധിക്കുന്ന മുന്നണി എന്‍ഡിഎ മാത്രമാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ വഞ്ചനയ്‌ക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം സിപിഐ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Tags: cpmcpiരമേശ് ചെന്നിത്തലകോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

Kerala

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

Kerala

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

Kerala

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

Kerala

എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കാണാനില്ലെന്ന് വിവരാവകാശരേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.