കോട്ടക്കല്‍: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറം കോട്ടക്കലില്‍ എന്‍ഐഎ പരിശോധന. തെന്നല കോഴിച്ചെനയില്‍ നേരത്തെ അറസ്റ്റിലായ പാട്ടത്തൊടി അബ്ദുവിന്റെ വീട്ടിലായിരുന്നു പരിശോധന.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. അബ്ദുവും നിലവില്‍ കസ്റ്റംസിന്റെ പിടിയിലാണ്.
ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച പരിശോധന മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. എറണാകുളത്തു നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥനടക്കം മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇവിടെ നിന്നും തെളിവുകള്‍ കണ്ടെത്തിയതായാണ് സൂചന.
കോട്ടക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ പവാസിയുമായ പാട്ടത്തൊടി അബ്ദുവിനെ ദിവസങ്ങള്‍ക്ക് മുമ്പാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. അതേസമയം സ്വര്‍ണക്കടത്ത് സംഘത്തിലെ മൂന്ന് പേര് തമിഴ്നാട് ട്രിച്ചിയില്വെച്ചും എന്‍ഐഎ സംഘത്തിന്റെ പിടിയിലായി. കള്ളക്കടത്ത് സ്വര്‍ണം വില്ക്കാന് സഹായിച്ചിരുന്ന മൂന്ന് ഏജന്റുമാരാണ് പിടിയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: