ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി യുവതലമുറയ്ക്കായി വഴിമാറിക്കൊടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓള് റൗണ്ടര്‍ റോജര്‍ ബിന്നി. ധോണിയുടെ കായിക ക്ഷമത കുറഞ്ഞുവരികയാണ്. മുന്‍കാലങ്ങളിലേതുപോലെ ധോണിക്ക് ഇനി മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാനാകില്ലെന്ന് ബിന്നി പറഞ്ഞു.
കഴിഞ്ഞ ഒന്ന് രണ്ട് സീസണുകളിലെ ധോണിയുടെ പ്രകടനം വിലയിരുത്തിയാണ് ബിന്നിയുടെ അഭിപ്രായപ്രകടനം. പഴയകാലങ്ങളില്‍ ധോണി കേമനായിരുന്നു. എന്നാല്‍ അടുത്തിടെയുള്ള അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തിയാല്‍ ധോണിയുടെ കായിക ക്ഷമത കുറഞ്ഞുവരുന്നതായി കാണാം. ഇനി യുവാക്കള്‍ക്കായി വഴിമാറിക്കൊടുക്കാന്‍ സമയമായെന്ന് ബിന്നി വെളിപ്പെടുത്തി.
ധോണിയുടെ പഴയകാലം മികച്ചതാണ്. തോല്‍വിക്കരികില്‍ നിന്ന ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബുദ്ധിയും ശക്തിയുമുള്ള കളിക്കാരനായിരുന്നു. സഹതാരങ്ങളെ പ്രചോദിപ്പിക്കാനും കഴിയുമായിരുന്നെന്നും ബിന്നി സ്പോര്‍ട്സ് കീഡയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
2019ലെ ലോകകപ്പ് സെമിയിലാണ് ധോണി അവസാനമായി കളിച്ചത്. അതിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. യുഎഇയില്‍ സപ്തംബറില്‍ ആരംഭിക്കുന്ന പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി ധോണി കളിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: