തിരുവനന്തപുരം: ഭരണഘടനയും ചട്ടങ്ങളും നിയമങ്ങളും മന്ത്രിയെന്ന നിലയ്ക്കുള്ള സത്യപ്രതിജ്ഞയും വരെ ലംഘിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ രക്ഷപ്പെടാന്‍ ബലിപെരുന്നാള്‍ സമയത്ത് വര്‍ഗീയ കാര്‍ഡിറക്കുന്നു. കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റും ഇന്നലെ ചില മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖവും ഇതിന്റെ ഭാഗമായിരുന്നു. താന്‍ തികഞ്ഞ മതവിശ്വാസിയാണെന്നും ജലീല്‍ പറയുന്നുണ്ട്.
മന്ത്രി ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രമായി ആഭിമുഖ്യം കാട്ടരുത് (ഫേവര്‍) എന്നാണ് ഭരണഘടന പറയുന്നത്. റംസാന് റിലീഫ് കിറ്റ് സ്വന്തം മണ്ഡലത്തില്‍ വിതരണം ചെയ്യുകയായിരുന്നു ജലീല്‍. ഒപ്പം ഖുറാനും. വിദേശ സഹായം നേരിട്ടു സ്വീകരിച്ചതും നിയമ ലംഘനം. അറ്റാഷെയുമായി നേരിട്ട് ബന്ധപ്പെട്ടാണ് സഹായങ്ങള്‍ എല്ലാം നേടിയെടുത്തത്. ഇതും തെറ്റ്. സ്വപ്നയുമായി ബന്ധമുണ്ടെന്ന് മന്ത്രി സമ്മതിച്ചിട്ടുമുണ്ട്. എല്ലാം സക്കാത്തെന്നു പറഞ്ഞ് തലയൂരാനാണ് ശ്രമം. ഈ നീക്കവും സത്യപ്രതിജ്ഞാ ലംഘനമാണ്.
മന്ത്രിസ്ഥാനത്തേക്കാള്‍ താന്‍ മതത്തിന് പ്രാധാന്യം നല്‍കിയതിനാലാണ് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് റംസാന് കിറ്റ് നല്‍കിയതെന്നാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കുന്നത്. കൂടാതെ രാജ്യത്തെ കോണ്‍സുലേറ്റുകളെയും വിദേശത്തുള്ള ഇന്ത്യന്‍ എംബസികളെയും മന്ത്രി അധിക്ഷേപിക്കുന്നുമുണ്ട്.
താന്‍ ചെയ്തത് മതത്തിനു വേണ്ടിയാണ്. അതില്‍ തെറ്റില്ല. ഇത് സഹജീവികളോട് ആദരവും കരുണ കാട്ടാനുമുള്ള മതപ്രബോധനം മാത്രമെന്നുമാണ് മന്ത്രിയുടെ വാക്കുകളിലുടനീളം. ഇതിനെ സാധൂകരിക്കാന്‍ മന്ത്രി കൂട്ട് പിടിച്ചത് വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളെ. ദീപാവലിക്കും മറ്റും അവിടത്തെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മധുരപലഹാരങ്ങള്‍ കൊടുക്കുന്നുണ്ട് അതിനാല്‍ കോണ്‍സുലേറ്റുകളില്‍ നിന്ന് സഹായം കൊടുക്കുന്നതില്‍ തെറ്റില്ല എന്നാണ്.
ഇവിടെയും മന്ത്രി മതത്തെ കൂട്ടുപിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. കോണ്‍സുലേറ്റുകളും എംബസികളും അതാത് രാജ്യങ്ങളിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ചട്ടം ലംഘിച്ച് പൊതു ജനങ്ങള്‍ക്ക് സഹായം നല്‍കാറില്ല. മന്ത്രി ഫെറ നിയമം പൂര്‍ണമായും ലംഘിച്ചാണ് റംസാന് റിലീഫില്‍ നല്‍കാനായി കിറ്റിനുള്ള തുക വാങ്ങിയത്. മന്ത്രിയുടെ മണ്ഡലത്തില്‍ ആയിരത്തിലധികം കിറ്റുകള്‍ നല്‍കണമെന്ന് യുഎഇ കോണ്‍സുലേറ്റിന് അറിയില്ല. കോണ്‍സുലേറ്റില്‍ സ്വാധീനം ഉണ്ടെങ്കില്‍ മാത്രമെ സാധിക്കൂ. ഇതിലേക്കായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരഷിനെ ഇടനിലക്കാരിയാക്കിയെന്നും വ്യക്തമായിട്ടുണ്ട്.
മന്ത്രിയുടെ വിദേശ സഹായം സ്വീകരിക്കല്‍ സിപിഎമ്മിലും അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ദൈവമില്ലാ എന്ന് പറയുന്ന പാര്‍ട്ടിയുടെ മന്ത്രി മതത്തിന്റെ പേരില്‍ നടത്തിയ കിറ്റ് വിതരണം പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭിന്നാഭിപ്രായത്തിന് ഇടയാക്കി.
മന്ത്രിയുടെ വാക്കുകളില്‍ നിന്ന് മറ്റൊരു ചട്ട ലംഘനത്തിന്റെയും സൂചന നല്കുന്നു. അബ്ദുള്‍ വാഹാബ് എംപി കോണ്‍സുലേറ്റിന് നല്‍കാനായി ഒരു കത്ത് തന്റെ ഓഫീസില്‍ ഏല്‍പ്പിച്ചെന്നും അത് കൊടുക്കുന്നതിനായി മറ്റൊരു പേഴ്സണല്‍ സ്റ്റാഫ്് കോണ്‍സുലേറ്റില്‍ ഫോണ്‍ ചെയ്തെന്നുമാണ്. ഇതോടെ മന്ത്രി ജലീലിന്റെ ഓഫീസിന് കോണ്‍സുലേറ്റുമായി നിയമം ലംഘിച്ച് കൂടുതല്‍ ഇടപാടുകള്‍ ഉണ്ടെന്നും വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: