Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ഓഫീസ് വഴി ഖുറാന്‍ വിതരണം; വിദേശ സഹായവും സ്വീകരിച്ചു; മന്ത്രി ജലീല്‍ വീണ്ടും കുരുക്കില്‍

നയതന്ത്ര ചാനല്‍ വഴി വന്ന ചില കെട്ടുകള്‍ യുഎഇ കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ സി-ആപ്ട് ആസ്ഥാനത്തേക്ക് എത്തിച്ചിരുന്നുവെന്നതിന് കസ്റ്റംസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 32 കെട്ട് ഖുറാനുകള്‍ ഇവിടെ എത്തിയിരുന്നെന്ന് കണ്ടെത്തിയത്. ഓരോ കെട്ടിലും 62 ഖുറാന്‍ വീതം ഉണ്ടായിരുന്നു. ഖുറാനുകള്‍ യുഎഇയില്‍ പ്രിന്റ് ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം.

അനീഷ് അയിലം by അനീഷ് അയിലം
Aug 1, 2020, 10:14 am IST
in Kerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മ്രന്തി കെ.ടി. ജലീല്‍ അടുത്ത കുരുക്കില്‍. ഭരണഘടനയും  നിയമങ്ങളും ചട്ടങ്ങളും എല്ലാം ലംഘിച്ച് സര്‍ക്കാര്‍ ഓഫീസ് വഴി ജലീല്‍  ഖുറാന്‍ വിതരണം ചെയ്തു.  മന്ത്രിക്ക് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്‌വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ് (സി-ആപ്ട് ) ആസ്ഥാനത്ത് നിന്ന് വിദേശ സഹായത്തോടെ വിതരണം ചെയ്തത് 32 കെട്ടുകളിലായി രണ്ടായിരത്തോളം ഖുറാന്‍. യുഎഇ കോണ്‍സുലേറ്റ് വഴി വിതരണം ചെയ്ത 1000 കിറ്റിനൊപ്പം ഖുറാനും നല്‍കിയെന്നാണ്  സി-ആപ്ട് ഉദ്യോഗസ്ഥരുടെ മൊഴി. ഖുറാന്‍ വിശുദ്ധ ഗ്രന്ഥമാണ്. അതിന് രാജ്യത്ത് വിലക്കും ഇല്ല. എന്നാല്‍ ഇത്രയധികം ഖുറാന്‍ വിദേശ സഹായത്തോടെ സര്‍ക്കാര്‍ സ്ഥാപനം വഴി വിതരണം ചെയ്തതിലാണ് വലിയ  ദുരൂഹത. വിദേശ ഫണ്ട് സ്വീകരിച്ച് ചില രാജ്യ വിരുദ്ധ പുസ്തകങ്ങളും ലഘുലേഖകളും  സി-ആപ്ടില്‍ അച്ചടിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

നയതന്ത്ര ചാനല്‍ വഴി വന്ന ചില കെട്ടുകള്‍ യുഎഇ കോണ്‍സുലേറ്റിന്റെ വാഹനത്തില്‍  സി-ആപ്ട് ആസ്ഥാനത്തേക്ക് എത്തിച്ചിരുന്നുവെന്നതിന്  കസ്റ്റംസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍  വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 32 കെട്ട്  ഖുറാനുകള്‍ ഇവിടെ എത്തിയിരുന്നെന്ന് കണ്ടെത്തിയത്. ഓരോ കെട്ടിലും  62 ഖുറാന്‍ വീതം ഉണ്ടായിരുന്നു. ഖുറാനുകള്‍ യുഎഇയില്‍ പ്രിന്റ് ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം.  

കോണ്‍സുലേറ്റില്‍ നിന്ന് സ്ഥിരമായി ഇവിടേക്ക് പായ്‌ക്കറ്റുകള്‍ വന്നിരുന്നതായും  കോണ്‍സുലേറ്റിലെ കാറുകള്‍ സ്ഥിരമായി ഈ ഓഫീസില്‍ എത്തിയിരുന്നതായും വെളിവായിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ ചിലര്‍ ഇവിടെ നിത്യ സന്ദര്‍ശകരായിരുന്നു.  നയതന്ത്രബാഗേജ് വഴി രാജ്യവിരുദ്ധ പുസ്തകങ്ങളും ലഘുലേഖകളും എത്തിയിരുന്നതായി അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷും സന്ദീപും എന്‍ഐഎയ്‌ക്കും കസ്റ്റംസിനും മൊഴി നല്‍കിയിട്ടുണ്ട്.  നേരത്തെ ഇത്തരത്തില്‍ എത്തിയ ബാഗേജുകളില്‍ ഖുറാന്‍ പോലെ അറബിയിലുള്ള പുസ്തകങ്ങള്‍ ഉണ്ടായിരുന്നതായി കസ്റ്റംസിനോട് സി-ആപ്ടിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

നയതന്ത്ര ബാഗേജ് വഴി എത്തിച്ച ഖുറാനുകള്‍ വിതരണം ചെയ്തതായി  മന്ത്രി ജലീലും സമ്മതിച്ചിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് 5,02,500 രൂപയ്‌ക്ക് 1000 ഭക്ഷ്യകിറ്റുകള്‍ യുഎഇ പതാക പതിച്ച കവറുകളില്‍ നല്‍കിയത് രാജ്യവിരുദ്ധമെന്ന് തെളിഞ്ഞതിന് പിന്നാലെ രക്ഷപ്പെടാനായി മതം മറയാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം സമ്മതിച്ചത്. പാവപ്പെട്ടവര്‍ക്ക് സക്കാത്തായി  ഭക്ഷണക്കിറ്റുകളും മുസ്ലിം പള്ളികളിലേക്കുള്ള വിശുദ്ധ ഖുറാന്റെ കോപ്പികളും  വിതരണം ചെയ്യാന്‍ സ്ഥലങ്ങളുണ്ടോ എന്നായിരുന്നു യുഎഇ കോണ്‍സുലേറ്റ്  ജനറല്‍ 2020 മെയ് 27ന് തനിക്ക് സന്ദേശമയച്ച് ചോദിച്ചതെന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. വിശുദ്ധ ഖുറാന്റെ  കോപ്പികള്‍  കൊവിഡ് കാലം കഴിഞ്ഞ് പള്ളികള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ അവിടങ്ങളിലേക്ക് നല്‍കാന്‍ എടപ്പാള്‍ പന്താവൂര്‍ അല്‍ ഇര്‍ഷാദ്, ആലത്തിയൂര്‍ ദാറുല്‍ ഖുര്‍ആന്‍ അക്കാദമി എന്നിവരെ ഏല്‍പിച്ചെന്നും അത് അവിടെത്തന്നെ ഉണ്ട് എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സി-ആപ്ട് ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസ് നോട്ടീസ്

തിരുവനന്തപുരം: അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് കീഴിലുള്ള സി- ആപ്ടിലെ ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസിന്റെ നോട്ടീസ്. ആഗസ്റ്റ് 3ന് കസ്റ്റസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.  

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സ്ഥിരമായി ബാഗേജുകള്‍ വന്നിരുന്നെന്ന് കസ്റ്റംസിന് തെളിവു ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സി-ആപ്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെ യുഎഇ കോണ്‍സുലേറ്റ് വഴി 32 ബണ്ടിലുകളിലായി രണ്ടായിരത്തോളം ഖുറാന്‍ എത്തിയെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയത്.

Tags: കേരള സര്‍ക്കാര്‍കെ.ടി. ജലീല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.