കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ അജിതന് (55) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കോറോണ ബാധിച്ച് സംസ്ഥാനത്ത് ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥന് മരിക്കുന്നത്. അജിതന് ഭാര്യയില്‍ നിന്നാണ് രോഗബാധയേല്‍ക്കുന്നത്. തുടര്‍ന്ന് ഇടുക്കിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്ലാസ്മ ചികിത്സയുള്‍പ്പെടെ അദ്ദേഹത്തിന് നല്‍കിയെങ്കിലും വിഫലമായി.
അജിതന് ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. കൊറോണയും പിടിപെട്ടതോടെ ആരോഗ്യ നില വിഷളാവുകയായിരുന്നു. തുടര്‍ന്ന് മരുന്നുകളോട് ശരീരം പ്രതികരിക്കാതായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: