തിരുവനന്തപുരം: ആറ്റിപ്ര ചെങ്കൊടിക്കാട് പട്ടികജാതി കുടുംബങ്ങളെ കുടിയിറക്കിയ പോലീസ് നടപടി ദലിത് വിരുദ്ധവും കാടത്തവുമാണെന്ന് ബിജെപി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സിപിഎം നേതാക്കളുടേയും അറിവോടെയാണ് ദലിത് വേട്ട നടന്നിട്ടുള്ളത്. കൊച്ചുകുട്ടികളെപ്പോലും മര്‍ദിച്ച് സ്റ്റേഷനില്‍ കൊണ്ട് പൂട്ടിയിട്ട ശേഷം പോലീസും ഗുണ്ടകളും ചേര്‍ന്ന് ഏഴു വീടുകളും തകര്‍ക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി. സുധീര്‍ പറഞ്ഞു.
98 വര്‍ഷമായി 6 തലമുറകള്‍ ജനിച്ചു ജീവിച്ചു വന്ന സ്വന്തം ഭൂമിയില്‍ നിന്നാണ് പത്തു കുടുംബങ്ങളെ ഭീകരമായി സര്‍ക്കാര്‍ കുടിയിറക്കിയത്. കോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കെയാണ് കൊവിഡ് കാലത്ത് ഈ നടപടി. കോവിഡ് സമയത്ത് ജപ്തി ഉള്‍പ്പെടെയുള്ള ഒരു നിയമ നടപടികളും പാടില്ലന്ന സര്‍ക്കാര്‍ നിര്‍ദേശവും കോടതി ഉത്തരവുകളുമുണ്ട.് ഇതൊക്കെ ലംഘിച്ചു കൊണ്ടാണ് പോലീസും സര്‍ക്കാരും മനുഷ്യത്വ രഹിതമായ ക്രൂരത കാട്ടിയതെന്ന് സുധീര്‍ പറഞ്ഞു.
ജൂലൈ 17ന് സ്റ്റേ ഉത്തരവിന്റെ കാലാവധി കഴിഞ്ഞുവെന്ന കാരണം പറഞ്ഞ് കഴക്കൂട്ടം എസിയുടെ നേതൃത്വത്തില്‍ പോലിസ് അഴിഞ്ഞാടുകയാണ് ചെയ്തത്. ഉറക്കമുണരാത്ത കൊച്ചു കുട്ടികളെ പോലും മര്‍ദ്ദിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി സ്റ്റേഷനില്‍ കൊണ്ട് പൂട്ടിയിട്ട ശേഷം പോലീസും ഗുണ്ടകളും ചേര്‍ന്ന് ഇവര്‍ 7 വീടുകളും ജസിബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ഭീകരമായ ദലിത് പീഡനമാണ് പോലീസ് നടത്തിയതെന്ന് സുധീര്‍ ചൂണ്ടിക്കാട്ടി.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും സിപിഎം നേതാക്കളുടേയും അറിവോടെയാണ് ഈ ദലിത് വേട്ട നടന്നത്. കുട്ടികളെയും സ്ത്രീകളെയും മര്‍ദിച്ച കഴക്കൂട്ടം എസി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥന്മാര്ക്കെതിരെ നടപടി എടുക്കുകയും പട്ടികജാതി കുടുംബങ്ങള്‍ക്ക് അവരുടെ സ്വന്തം ഭൂമി തിരിച്ചു നല്‍കുകയും ചെയ്യണം. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നോട്ടു പോകുമെന്ന് സുധീര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: