തൃശൂര്‍: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആരംഭിക്കുന്ന ജയില്‍ പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. പമ്പിന്റെ നാട മുറിച്ചുള്ള ഉദ്ഘാടനവും, ആദ്യ ഇന്ധനം നിറക്കലും വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട നിര്മ്മലാന്ദന് നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് 9.5 കോടി രൂപ ചിലവഴിച്ചാണ് സംസ്ഥാനത്ത് നാല് പെട്രോള്‍ പമ്പുകള്‍ സ്ഥാപിച്ചത്. 30 ലക്ഷം രൂപയാണ് ജയില്‍ വകുപ്പിന്റെ വിഹിതം. ഈ പദ്ധതി വഴി 15 അന്തേവാസികള്‍ക്ക് പമ്പില്‍ ജോലി നല്കാന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം പൊതു ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഇന്ധനം കൃത്യമായ അളവില്‍ ലഭ്യമാകും. പമ്പില്‍ പബ്ലിക് കംഫര്‍ട് സ്റ്റേഷനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ പാടൂക്കാട് തിയ്യറ്ററിനടുത്ത 30 സെന്റ് സ്ഥലത്താണ് പമ്പ് നിര്‍മ്മിച്ചിട്ടുള്ളത്. പമ്പില്‍ ജോലിചെയ്യുന്ന തടവുകാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ട്.ഭാവിയില്‍ സി എന്‍ ജി, ഇലക്ട്രിക്കല്‍ ചാര്‍ജിങ് സ്റ്റേഷന് എന്നിവ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ച് പദ്ധതി വിപുലീകരിക്കും. രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ് പമ്പിന്റെ പ്രവര്‍ത്തന സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: